നടി മൃണാൾ താക്കൂർ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ജീവിതവും കരിയറും ഒരുപോലെ ബാലന്‍സ് ചെയ്യുക എന്നത് തനിക്കേറ്റവും പ്രധാനപ്പെട്ട കാര്യമാണ്, പലപ്പോഴും റിലേഷന്‍ഷിപ്പ്സ് കുറച്ച് കഠിനമാണ്. നമ്മളുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്ന ശരിയായ പങ്കാളിയെ കണ്ടെത്തേണ്ടതുണ്ട്. അതുപോലെ അണ്ഡം ശീതികരിച്ച് സൂക്ഷിച്ച് പിന്നീട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നവരുണ്ട്. അതുപോലെ ഞാനും ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്
തനിക്ക് പലപ്പോഴും ബോഡി ഷെയ്മിംഗ ലഭിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യ നിലവാരം മാറ്റാന്‍ പോകുന്നുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നീ ഒട്ടും സെക്സിയല്ല, ആരാണ് ഈ ഗ്രാമീണ പെൺകുട്ടി, നിന്റെ ശരീരഭാരം കുറയ്ക്കു എന്നിങ്ങനെയുള്ള പരിഹാസങ്ങളും ,ഉപദേശങ്ങളുമായിരുന്നു എനിക്ക് ഏറെയും ലഭിച്ചിരുന്നത്,പിയര്‍ ആകൃതിയിലുള്ള ശരീരത്തിന്റെ പേരില്‍ ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു.
എന്റെ ശരീരത്തിന്റെ വളവുകള്‍ കാണിച്ച് സൗന്ദര്യ നിലവാരത്തെ കുറിച്ചുള്ള ചിന്തകള്‍ മാറ്റാന്‍ പോവുകയാണ് , മാത്രമല്ല ശരീരത്തില്‍ ഒട്ടിപ്പിടിച്ച് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ മുന്‍പ് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാലിപ്പോള്‍,ആ ഭയത്തിൽ ഞാൻ മാറ്റം വരുത്തി. ശരീരത്തോട് ചേര്‍ന്ന് നില്ക്കുന്നതോ ക്രോപ്പ് ടോപ്പുകളോ താൻ ധരിക്കും. തെരുവിലൂടെ നടക്കുന്ന ഓരോ ഇന്ത്യന്‍ സ്ത്രീയെയും നോക്കിയാല്‍ അവര്‍ ചിലപ്പോള്‍ വളഞ്ഞ് നടക്കുന്നവരായിരിക്കും. പക്ഷേ അവര്‍ വളരെ സുന്ദരികളായിരിക്കു൦ എന്നാണ് വിമർശന രീതിയിൽ നടി പറയുന്നത് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്