വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത്് ആരാണെന്നറിയോ മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സീതാമഹാലക്ഷിയായ മൃണാൽ താക്കൂർ. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്നു.മൃണാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച സീതാരാമം തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു.
നിലവിൽ നാനിക്കൊപ്പം മറ്റൊരു തെലുങ്ക് ചിത്രത്തിലും മൃണാൽ നായികയാകുന്നുണ്ട്. ആദ്യമായാണ് വിജയ് ദേവരകൊണ്ടയും മൃണാലും ഒന്നിക്കുന്നത്.പുതിയ സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് പരശുറാം പെട്ലയാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. നിലവിൽ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രത്തിലും സജീവമാണ് മൃണാൽ താക്കൂർ. നെറ്റ്ഫ്ലിക്സിൽ ലസ്റ്റ് സ്റ്റോറീസ് 2 ആണ് മൃണാലിന്റെ ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. നീന ഗുപ്ത, കാജോൾ, തമന്ന, തിലോത്തമ ഷോം, കൊങ്കണ സെൻ ശർമ, വിജയ് വർമ തുടങ്ങിയവരും ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലുണ്ട്. അതേ സമയം സാമന്തയ്ക്കൊപ്പം ഖുഷിയാണ് വിജയ് ദേവരകൊണ്ടയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…