മൃണാൽ ഇനി വിജയ് ദേവരകൊണ്ടയുടെ നായിക

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത്് ആരാണെന്നറിയോ മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സീതാമഹാലക്ഷിയായ മൃണാൽ താക്കൂർ. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്നു.മൃണാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാനൊപ്പം…

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത്് ആരാണെന്നറിയോ മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സീതാമഹാലക്ഷിയായ മൃണാൽ താക്കൂർ. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്നു.മൃണാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച സീതാരാമം തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു.

നിലവിൽ നാനിക്കൊപ്പം മറ്റൊരു തെലുങ്ക് ചിത്രത്തിലും മൃണാൽ നായികയാകുന്നുണ്ട്. ആദ്യമായാണ് വിജയ് ദേവരകൊണ്ടയും മൃണാലും ഒന്നിക്കുന്നത്.പുതിയ സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് പരശുറാം പെട്‌ലയാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. നിലവിൽ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രത്തിലും സജീവമാണ് മൃണാൽ താക്കൂർ. നെറ്റ്ഫ്‌ലിക്‌സിൽ ലസ്റ്റ് സ്റ്റോറീസ് 2 ആണ് മൃണാലിന്റെ ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. നീന ഗുപ്ത, കാജോൾ, തമന്ന, തിലോത്തമ ഷോം, കൊങ്കണ സെൻ ശർമ, വിജയ് വർമ തുടങ്ങിയവരും ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലുണ്ട്. അതേ സമയം സാമന്തയ്‌ക്കൊപ്പം ഖുഷിയാണ്  വിജയ് ദേവരകൊണ്ടയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.