Film News

കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥ!! റിലീസ് തീയതി പുറത്തുവിട്ട് ഡിസ്‌നി

ലോകമെമ്പാടും ഏറെ ആരാധകരെയുണ്ടാക്കിയ ഡിസ്‌നിയുടെ ആനിമേഷനാണ് ലയണ്‍ കിംഗ്. വാള്‍ട്ട് ഡിസ്നിയുടെ സിംബ എന്ന സിംഹക്കുട്ടിയുടെ കഥ കാര്‍ട്ടൂണ്‍ ചിത്രമായി മാറിയപ്പോള്‍ അത് സിനിമാചരിത്രത്തിലെ ക്ലാസിക്കായി മാറി. ‘ലയണ്‍ കിംഗി’ന് ശേഷം ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥയ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആനിമേറ്റഡ് ചിത്രമായ മുഫാസ: ദി ലയണ്‍ കിംഗിന്റെ റിലീസ് തീയതി ഡിസ്‌നി പ്രഖ്യാപിച്ചിരിക്കുകയാണ്. കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ‘മുഫാസ: ദ ലയണ്‍ കിംഗി’ലൂടെ പറയുന്നത്.

മുഫാസയുടെയും സഹോദരന്‍ സ്‌കാറിന്റെയും ആദ്യകാല ജീവിതം ചിത്രം പറയും. അനാഥനില്‍ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് കഥ. ഡിസംബര്‍ 20നാണ് മുഫാസ ആഗോള തലത്തില്‍ റിലീസ് ചെയ്യും. ബാരി ജെങ്കിന്‍സാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.


ചിത്രത്തില്‍ റാഫിക്കിയായി ജോണ്‍ കാനി, പുംബയായി സേത്ത് റോജന്‍, ടിമോനായി ബില്ലി ഐക്നര്‍, സിംബയായി ഡൊണാള്‍ഡ് ഗ്ലോവര്‍, നളയായി ബിയോണ്‍സ് നോള്‍സ്‌കാര്‍ട്ടര്‍ എന്നിവരാണ് ശബ്ദം നല്‍കുന്നത്. കഴിഞ്ഞ ദിവസമെത്തിയ ചിത്രത്തിന്റെ ട്രെയിലറും വൈറലായിരുന്നു.

Anu