ഈ അടുത്തിടക്കയിരുന്നു നടൻ മാമുക്കോയ അന്തരിച്ചത്, താരത്തിന്റെ മരണാനന്തര ചടങ്ങിൽ സിനിമയിലെ ആർട്ടിസ്റ്റുകൾ അനാദരവ് കാണിച്ചു എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു, അതുപോലെ മാമുക്കോയ മരിച്ചു കഴിഞ്ഞപ്പോൾ നടൻ മുകേഷ് തന്റെ യു ട്യൂബ് ചാനലിൽ പോലും അദ്ദേഹത്തെ പറ്റി പറഞ്ഞിട്ടില്ല് എന്നുള്ള വിമർശനം ഉണ്ടായി, ഇപ്പോൾ അതിനെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്.
എല്ലാവരും തെറ്റിദ്ധാരണ കൊണ്ടാണ് ഇങ്ങനെ പറയുന്നത്, ഞങ്ങളിൽ ഒരാൾ ആണ് അദ്ദേഹം, അതുപോലെ ഇന്നസന്റ് ചേട്ടൻ, നെടുമുടി വേണു ചേട്ടൻ, ലളിത ചേച്ചി ഇവരെല്ലാം പോകുമ്പോൾ ഞങ്ങളിൽ ഒരാൾ ആണ് പോകുന്നത്, നമ്മൾക്ക് പ്രിയപ്പെട്ട ഒരാൾ പോകുമ്പോൾ അവരെ കുറിച്ച് പിറ്റേന്ന് പറയാൻ വളരെ സങ്കടകരം ആണ് ,അപ്പോൾ അവരുടെ രസകരമായ കഥകൾ പറഞ്ഞു പ്രതിഫലിപ്പിക്കാൻ വളരെ പ്രയാസകരം ആണ് അത് എല്ലാവരും മനസിലാക്കണം മുകേഷ് പറയുന്നു.