Film News

മമ്മൂട്ടിയെയും കടലിനെയും കണ്ടാൽ മടുക്കില്ല; ശ്രീനിവാസൻ പറഞ്ഞതിനെപ്പറ്റി മുകേഷ്

കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ അതിഥിയായി എത്തിയത് മമ്മൂട്ടിആയിരുന്നു.  കലോത്സവത്തിന്‍റെ സമാപന വേദിയിൽ നിറഞ്ഞ കയ്യടി നേടിയാണ് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി മടങ്ങിയത്. അതെസമയം  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനവേദിയിൽ അവതാരകന്റെ വേഷത്തിലെത്തിയത് നടനും  എം.എൽ.എയുമായ  മുകേഷുമായിരുന്നു. കലോത്സവവേദിയിൽ   മമ്മൂട്ടിയെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ  ശ്രദ്ധനേടുന്നത്. ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ. 42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ മമ്മൂട്ടി  താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ എന്നെയും കൂട്ടി പൂത്തൂരിലെ ഷൂട്ടിങ്‌ സ്ഥലത്തേക്കു  പൊയ്ക്കൊണ്ടിരുന്നപ്പോൾ താൻ ഒരിക്കലും വിചാരിച്ചില്ല, അദ്ദേഹം മഹാനടനായിട്ട് വരുമ്പോൾ ത നവിടെ എം.എൽ.എ.യായിട്ട് അദ്ദേഹത്തെ ക്ഷണിക്കുമെന്ന് എന്നാണ് മുകേഷ് ഓര്മകൽ പങ്കുവെച്ച പറഞ്ഞത്. ശ്രീനിവാസൻ മുൻപ് പറഞ്ഞൊരു കാര്യവും മുകേഷ് ഈ വേദിയിൽ പറയുന്നുണ്ട്.  കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാൽ ബോറടിക്കില്ലെന്ന് പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. കടലിനും എനർജിയാണ്, മമ്മൂട്ടിക്കും എനർജിയാണ് അതുകൊണ്ടാണ്ട് മടുപ്പില്ലാത്തത് .

അതോടൊപ്പം നായർ സാബ് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തേ ചില അനുഭങ്ങളും മുകേഷ് പങ്കുവെക്കുന്നുണ്ട്.  നായർ സാബിൽ അഭിനയിക്കാൻ ഞങ്ങൾ കാശ്മീർ പോയപ്പോൾ അദ്ദേഹം ഓഫീസറും ഞങ്ങൾ കമാൻഡോകളുമായിരുന്നു. രാവിലെ ഞങ്ങളെ പരേഡ് ചെയ്യിപ്പിക്കുകയും എക്സർസൈസ് ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോൾ അവിടത്തെ ശരിക്കുള്ള ഒരു ബ്രിഗേഡിയർ സ്വകാര്യം പറഞ്ഞു, “ഞങ്ങളുടെ റെജിമെന്റിൽ നിങ്ങളെപ്പോലെ സുമുഖനായ, എനർജറ്റിക്കായിട്ടുള്ള, ശബ്ദഗാംഭീര്യമുള്ള ഒരു ഓഫീസർ ഇല്ലെന്ന്. -ഇക്കാര്യവും മുകേഷ്  കലോത്സവത്തെത്തിയവർക്കായി പങ്കുവെച്ചു. അതെ സമയം കൊല്ലാതെ ആശ്രാമം മൈതാനിയിലേക്ക്   ആ‍ർത്തലച്ച കടലുപോലെ ഇരമ്പിയെത്തിയ സമാപന വേദിയെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുകയായിരുന്നു മമ്മൂട്ടി. മഴക്കോലിലും നിറഞ്ഞുകവിഞ്ഞ  സദസിൽ കലാകിരീടം കണ്ണൂർ ജില്ലയ്ക്ക് സമ്മാനിച്ച മെഗാസ്റ്റാർ, പ്രസംഗത്തിലുടനീളം കയ്യടി നേടി. അതേസമയം മമ്മൂട്ടിയുടെ പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ സോഷ്യൽമീ‍ഡിയയിൽ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

വിവേചനങ്ങൾ ഇല്ലാതെ വളരുന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇത്തരമൊരു ചർച്ചക്ക്  ചർച്ചയ്ക്ക് തുടക്കമിട്ടത്. ‘ തന്റെ കോളജ് പഠനകാലത് വിദ്യാർത്ഥികൾക്കിടയിൽ വിവേചനമില്ലായിരുന്നു എന്ന് പറഞ്ഞത് സിഗരറ്റ് വലിക്കുന്ന സംഭവം പറഞ്ഞു കൊണ്ടായിരുന്നു. എന്നാൽ അത്തരമൊരു
ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? എന്നാണ് മമ്മൂട്ടിയെ വിമർശിച്ച് ചിലർ കുറിച്ചത്. 17 വയസിൽ താഴെയുള്ള പിള്ളേരോട് പറയാൻ പറ്റിയ ഉദാഹരണമെന്നും  ഇങ്ങനെ എന്ത് പറഞ്ഞാലും വെളുപ്പിക്കാൻ ആളുണ്ടാകുമെന്നും  ഔചിത്യ ബോധമെന്ന് പറഞ്ഞ ഒരു സാധനം വേണമെന്നൊക്കെയാണ് ഉയരുന്ന വിമർശനങ്ങൾ. മുന്നിൽ നിൽക്കുന്ന കുട്ടികളാണ്.. ഇത്തരം കാര്യങ്ങളൊക്കെ  പറഞ്ഞ് കേൾപ്പിക്കുമ്പോൾ ബഹുഭൂരിപക്ഷം കുട്ടികളും ഓർക്കുക പറഞ്ഞ ആശയത്തെയാവില്ല മറിച്ച്  അതിൽ പരാമർശിച്ച സിഗരറ്റ് എന്ന പേരും അത് ക്ലസ് വരെ വലിച്ച കാര്യവും മാത്രമാകുമെന്നും  സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ ലഹരി വിരുദ്ധ കലോത്സവത്തിൽ സാഹോദര്യം വിളമ്പൽ എന്നെല്ലാമാണ് മമ്മൂട്ടിയെ വിമർശിച്ച് വരുന്ന കമന്റുകൾ. ഒരു അഭിമുഖത്തില്‍ ആണ് മമ്മൂട്ടി ഈ അനുഭവം പങ്കുവയ്ക്കുന്നതെങ്കില്‍ പ്രശ്‌നമില്ലെന്നും സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ ഇങ്ങനെ പ്രസംഗിച്ചത് ശരിയായില്ലെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

 

Sreekumar R