Film News

ഭാര്യമാരായ രണ്ടുപേരെയും കുറിച്ച് താൻ ഇതുവരെയും മോശമായി ഒന്നും പറഞ്ഞിട്ടില്ല! അവർക്ക് ‘ഒരുത്തൻ ഫിനിഷ് ആകുന്നതിന്റെ സന്തോഷം’ ; മുകേഷ്

നടനും എംഎൽഎയുമായ മുകേഷിന്റെ വ്യക്തി ജീവിതം വലിയ തോതിൽ ചർച്ചയായതാണ്. ആദ്യ പ്രണയവും വിവാഹവും വേർപിരിയലും പിന്നീടുള്ള വിവാഹവും വേർപിരിയലും ഒക്കെ തന്നെ വലിയ വാർത്തകൾ ആയ സംഭവങ്ങളാണ്. അതേസമയം തന്നെ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞത് ഒരു പരിധിവരെ മുകേഷിന്റെ പ്രതിഛായയെ നല്ല രീതിയിൽ ബാധിച്ചിട്ടുമുണ്ട്. വിവാഹ മോചനത്തിന്റെ ഘട്ടത്തിൽ മുൻ ഭാ​ര്യയും നടിയുമായ സരിത ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പിന്നീട് ഈ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു. 1988 ലാണ് മുകേഷും നടി സരിതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. തേജസ്, ശ്രാവൺ എന്നിവരാണ് മുകേഷിന്റെയും സരിതയുടെയും മക്കൾ. 2011 ലാണ് മുകേഷും സരിതയും വേർപിരിയുന്നത്. 2013 ൽ നർത്തകി മേതിൽ ദേവികയെ മുകേഷ് രണ്ടാമത് വിവാഹം ചെയ്തെങ്കിലും 2021 ഓടെ ആ ബന്ധവും അവസാനിച്ചു. ആ   രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുകേഷിപ്പോൾ. രണ്ട് പേരുമായും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് മുകേഷ് പറയുന്നു.

മലയാളത്തിലെ ഒരു പ്രമുഖ വാർത്താ മാധ്യമത്തിനോടായിരുന്നു മുകേഷിന്റെ  പ്രതികരണം. ഇതുവരെ രണ്ട് പേരെക്കുറിച്ചും താൻ മോശമായി എവിടെയും സംസാരിച്ചിട്ടില്ല. സാധാരണ കുടുംബ കോടതിക്ക് മുമ്പിൽ ചെന്നാൽ നൂറ് ശതമാനം ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും ചീത്ത വിളിക്കും. അത് നാച്വറലാണ്. എന്നാൽ ഒരിക്കൽ പോലും രണ്ട് പേരെക്കുറിച്ചും ഏതെങ്കിലും തരത്തിൽ മോശമായി സംസാരിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു. എത്രയോ പ്രാവശ്യം പ്രഷർ ചെയ്തിട്ടും ഒരു വാക്ക് പറഞ്ഞിട്ടില്ല. രണ്ട് പേരെയും അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകണം. അല്ലാതെ കടിച്ച് തൂങ്ങി നിൽക്കേണ്ട കാര്യമില്ല. എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലും ആ തീരുമാനം എ‌‌ടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കിൽ അവരുടെ ജീവിതം എന്താകും? എന്റെ ജീവിതം എന്താകും?.  എന്നാണു മുകേഷ് പറയുന്നത്. അവരോട് ദേഷ്യവുമില്ല. അഭിമുഖങ്ങളിൽ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ. ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞി‌ട്ടുള്ളൂ. മേതിൽ ദേവികയുടെ കാര്യത്തിൽ തനിക്ക് ഒരു പരിഭവവും ഇല്ലെന്നും ഇപ്പോഴും സന്തോഷത്തിലാണെന്നും മുകേഷ് വ്യക്തമാക്കി.

പറയാതിരിക്കാൻ പറ്റില്ല, ഇവിടത്തെ പ്രധാനപ്പെട്ട എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിന് ചെന്നിരുന്നു. വീട് മുഴുക്കെ പത്രക്കാരായിരുന്നു. സിപിഐഎമ്മിന്റെ എംഎൽഎയാണ്, സിനിമാ നടനാണ്. ഒരുത്തൻ ഫിനിഷ് ആകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. ​ഗാർഹിക പീഡനവും മറ്റും കേസായി വരും. വളരെ ഉഷാറായി അവിടെ ഇരിക്കുന്ന എല്ലാവരുടെയും എക്സപ്രഷനാണ് ഞാൻ നോക്കുന്നത്. ഗാർഹിക പീഡന എങ്ങനെയായിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങൾ വന്നു. ​ ഗാർഹിക പീഡനമോ, എന്റെ കേസിൽ അങ്ങനെയില്ല, വ്യക്തിത്വമുള്ള മനുഷ്യനാണ്. ഞങ്ങൾ രണ്ട് പേരും കൂടെ എടുത്ത തീരുമാനമാണെന്ന് ദേവിക പറഞ്ഞു. പൊഴിഞ്ഞ് പോകുന്നത് ഞാൻ കണ്ടു. മെനക്കെടുത്തി, വെറുതെ വന്നും പോയി എന്ന് പറഞ്ഞ് അവർ പൊഴിഞ്ഞ് പോയി. കേരള ചരിത്രത്തിലെ കരിദിനമായാണ് അതിനെ ആചരിക്കണം. അത്രയും പ്രതീക്ഷ തകർത്ത ഒരു സംഭവമാണ്. ഇങ്ങനെയുള്ള സംഘർഷങ്ങളും ട്രോളുകളും വരുമ്പോഴാണ് ഞാനേറ്റവും നല്ല പെർഫോമൻസ് കൊടുക്കുന്നത്. അതെന്റെ തലയിലെഴുത്താണ്. എന്റെ അനു​​ഗ്രഹമാണത്. ആ ദിവസം ഞാൻ മുകേഷ് സ്പീക്കിം​ഗ് ഇറക്കി. അത് ഹിറ്റായെന്നും മുകേഷ് വ്യക്തമാക്കി.

Sreekumar R