Film News

കടുംബ പ്രേക്ഷകരെ ചിരിപ്പിക്കാനായി ‘അയ്യർ ഇൻ അറേബ്യാ’ ഇന്ന് എത്തുന്നു

സിനിമ ജീവിതത്തിന്റെ 25 വർഷത്തിൽ അയ്യർ അറേബ്യാ എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ എം എ നിഷാദ്, മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ദുർഗകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, എന്നിവരെ പ്രധാന കഥപാത്രങ്ങളായ  എത്തുന്ന പുതിയ ചിത്രമാണ് അയ്യർ ഇൻ അറേബ്യാ    , കുടുംബ പ്രേക്ഷകരെ മൊത്തം ചിരിപ്പിക്കാനാണ് അയ്യർ ഇൻ അറേബ്യാഇന്ന്  എത്തിയിരിക്കുന്നത് ,

ഈ ഒരു കോമഡി ചിത്രത്തിൽ നാല്പത്തിഅഞ്ചോളം താരങ്ങൾ ആണ് അണിനിരക്കുന്നത് ജാഫർ ഇടുക്കി, സുധി ർ കരമന, ഉല്ലാസ് പന്തളം, കൈലാഷ്‌, മണിയൻ പിള്ള രാജു, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, സിനോജ് ,സിദ്ദിഖ്, നാൻസി, ദിവ്യ നായർ, ബിന്ദു പ്രദീപ്, മാവേലിക്കര സൗമ്യ, സോഹൻ സീനുലാൽ തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത്,

വെൽത് ഐ പ്രൊഡക്ഷൻ ബാനറിൽ വിഘ്‌നേശ് വിജയകുമാർ ആണ് ഈ ചിത്രം നിർമിക്കുന്നത്. കുടുംബ ബന്ധങ്ങളിലൂടെ മുന്നേറുന്ന ഒരു സറ്റയർ ചിത്രമാണിത്, ഉർവശി, മുകേഷ് ദമ്പതികളുടെ മകനായി എത്തുന്നത് നടൻ ധ്യാൻ ശ്രീനിവാസൻ ആണ്, ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ആനന്ദ് മധുസൂദനൻ, ഛായാഗ്രഹണം വിവേക് മേനോൻ , സിദ്ധാർഥ് രാമസ്വാമി

 

Suji