ആ മുകേഷ് ചിത്രത്തിന് തിയേറ്റർ കാണാൻ പോലുമുള്ള ഭാഗ്യം ലഭിച്ചില്ല, അപൂർവ വിധിയുടെ കാരണം ഇത്!

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ വര്ഷങ്ങള് മുൻപ് ഷൂട്ടിങ് തീർന്ന ഒരു മുകേഷ് ചിത്രം തിയേറ്ററിൽ എത്താത്തതിന്റെ കാരണം ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
1993ൽ പുറത്ത് വന്ന മുകേഷ് നായകനായ പ്രവാചകൻ എന്ന ചിത്രത്തിനാണ് തിയേറ്റർ കാണാൻ കഴിയാഞ്ഞ അപൂർവ വിധി ഉണ്ടായത്. കുടുംബവും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ഒരു കോമഡി ചിത്രം ആയിരുന്നു ഇത്. സാഗാ ഫിലിംസ് വിജയ പ്രതീക്ഷയോടെ തന്നെയായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം നേടിയത്. എന്നാൽ സിനിമയുടെ വീഡിയോ കാസറ്റുകള്‍ എവിടെവെച്ചോ ലീക്കായി. വലിയ തോതിൽ ഇത് പ്രചരിക്കുകയും ചെയ്തു. അതോടെ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു സാഗാ ഫിലിംസ്.
ഒരു അഭിമുഖത്തിൽ ഗായത്രി അശോക് ചിത്രം ലീക് ആയതിനെ കുറിച്ച് സംസാരിച്ചിരുന്നു. പ്രവാചകൻ എന്ന ചിത്രത്തിന്റെ കാസറ്റ് എങ്ങനെ ലീക്കായി എന്ന് ഇന്നും കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. ഒരു പക്ഷെ രണ്ട് മൂന്ന് കാരണങ്ങള്‍ കൊണ്ട് അത് ലീക്കായേക്കാം. ഒന്നുകില്‍ സെന്‍സര്‍ ചെയ്യുമ്ബോള്‍ വരാം, അല്ലെങ്കില്‍ ലാബില്‍ നിന്ന് തന്നെ സംഭവിക്കാം. പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല. റിലീസ് ചെയ്യാനിരുന്ന ചിത്രം വീഡിയോ കാസറ്റായി എത്തിയതോടെ പിന്നീട് അത് തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടേന്ന് തീരുമാനിക്കുകയായിരുന്നു സാഗാ ഫിലിംസ്’ എന്നാണ് ഗായത്രി അശോക്‌ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago