മുകേഷ് വീണ്ടും അഭിനയ രംഗത്ത്; എം.എ.നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൽ

Follow Us :

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച എം.മുകേഷ് വീണ്ടും തന്നെതട്ടകമായ അഭിനയരംഗത്തെത്തി. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തെരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടിൽ സജീവമായി പ്രവർത്തിച്ചു പോരുകയായിരുന്നു മുകേഷ്. തെരഞ്ഞെടുപ്പിൻ്റെ ഒദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് എം.എൽ.എ.കൂടിയായ മുകേഷിന്നെത്തേടി ലോക്സഭാ സ്ഥാനാർത്ഥിത്വം എത്തിയത്. പിന്നീട് പൂർണ്ണമായും തെരഞ്ഞെടുപ്പിൻ്റെ ഗോദയിൽത്തന്നെയായിരുന്ന മുകേഷ് തെരഞ്ഞെടുപ്പിനു ശേഷം അഭിനയിക്കാനെത്തിയത് എം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിലാണ്.

 

വലിയ താരനിരയുടെ അകമ്പടിയോടെ ഒരുങ്ങുന്ന സമ്പൂർണ്ണമായ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് മുകേഷ് അഭിനയിക്കാനെത്തി
യത്. ഇരുപത്തിയാറിന് തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ ഉടൻ തന്നെ മുകേഷ് അഭിനയിക്കുന്നതിനായി കോട്ടയത്തെത്തി.
കോട്ടയം പ്രസ് ക്ലബ്ബിലായിരുന്നു ചിത്രീകരണം പ്രസ്ക്ലബ്ബിൽ എത്തിയ മുകേഷിനെ പ്രസ് ക്ലബ്ബ് ഭാരവാഹികൾ സ്വീകരിച്ചു.
. ഒരു പത്രസമ്മേളനത്തിൻ്റെ രംഗമായിരുന്നു എം.എ. നിഷാദ് ചിത്രീകരിച്ചത്.
ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി. പ്രേംകുമാർ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. പ്രമാദമായ വാകത്താനം കൂട്ടക്കൊലക്കേസ്സും, ഈ കേസ്സുമായി ബന്ധപ്പെട്ട ജീവൻ തോമസ്- എന്ന മാധ്യമ പ്രവർത്തകൻ്റെ തിരോധാനവുമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിക്കപ്പെട്ട ഈ കേസിൻ്റെ ചുരുളുകളാണ് ഈ ചിത്രത്തിലൂടെ നിവർത്തുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, വിജയ് ബാബു,വാണിവിശ്വനാഥ്, അശോകൻ, ജോണി ആൻ്റെണി ദുർഗാ കൃഷ്ണാ, സാസ്വിക, സുധീർ കരമനാ കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, സുധീഷ്, പ്രശാന്ത് അലക്സാണ്ടർ, : ഇർഷാദ്, ശിവദാ , ജയകൃഷ്ണൻ, അനീഷ് ഗോപാൽ, കുഞ്ചൻ, അനുമോൾ, സ്മിനു സിജോ, പൊന്നമ്മ ബാബു സന്ധ്യാ , മനോജ്,ജയകുമാർ, ഗുണ്ടുകാട് സാബു സിനി ഏബ്രഹാം, എയ്ഞ്ചലീനാ ഏബ്രഹാം, ജയ്മോൾ, ശ്രുതി വിപിൻ,ജയ്നാ ജയ്മോൻ, സുന്ദരപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ, ഗുണ്ടു കാട് സാബു, അനീഷ് കാവിൽ എന്നിവർക്കൊപ്പം എം.എ. നിഷാദും പ്രധാന വേഷത്തിലെത്തുന്നു.

ഗാനങ്ങൾ – ഹരിനാരായണൻ, പ്രഭാവർമ്മാ പളനിഭാരതി, സംഗീതം -എം.ജയചന്ദ്രൻ. ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റിംഗ് ജോൺ കുട്ടി.
പ്രൊഡക്ഷൻ ഡിസൈനർ – ഗിരീഷ് മേനോൻ മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്പ്രൊഡക്ഷൻ ഡിസൈൻ- ഗിരീഷ് മേനോൻ.
കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കൃഷ്ണകുമാർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് രമേഷ് അമ്മ നാഥ്, ഷമീർ സലാം. പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത്.വി.സുഗതൻ. ശ്രീശൻ എരിമല പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – റിയാസ് പട്ടാമ്പി പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു കോട്ടയം, പീരുമേട്, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്. ഫോട്ടോ ഫിറോഷ്.കെ. ജയേഷ് .