Categories: Film News

ഒരു സാധാരണ പടം പോലെ ഓടുമെന്ന് കരുതിയ സിനിമയാണത്! ഞങ്ങളുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ച ചിത്രം, മുകേഷ്

മുകേഷ് എന്ന നടന്റെ കരിയർ തന്നെ ഉയർത്തിയ ചിത്രമായിരുന്നു ‘ഗോഡ് ഫാദർ’ കൂടാതെ മലയാള സിനിമയിൽ തുടർച്ചയായി നാനൂറോളം ദിവസം ഓടിയ സിദ്ധിഖ് ലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയായിരുന്നു ഇത്, ഇപ്പോൾ ചിത്രത്തെ  കുറിച്ച് മുകേഷ് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയമാകുന്നത്, ചിത്രം തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ആണ് നാനൂറോളം ദിവസം ഓടിയത്. അതും ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള  കേരള സംസ്ഥാന അവാർഡും ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്

തനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞല്ലോ എന്നുള്ള ഒരു സന്തോഷമാണ് ഉള്ളത്, താൻ ഒരു മുന്നൂറോളം സിനിമകളിൽ അഭിനയിച്ചതിനേക്കാൾ സന്തോഷം തന്റെ ഒരു സിനിമ നാനൂറ് ദിവസം തുടർച്ചയായി ഓടി എന്ന് പറയുന്നതിലാണ്, ഒരു സാധാരണ പടംപോലെ  എന്ന് കരുതിയ ചിത്രമാണ് നാനൂറോളം ദിവസം തുടർച്ചയായി ഓടിയത്. ശരിക്കും ഞങ്ങളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച ചിത്രമായിരുന്നു ഗോഡ് ഫാദർ.

ചിത്രം ക്രിസ്മസിന് മുൻപ്  റിലീസ് ചെയ്യ്തു  ക്രിസ്തുമസും , വിഷുവും,  ഓണവും കഴിഞ്ഞു, പിന്നെ വീണ്ടും ക്രിസ്തുമസും, വിഷുവും താണ്ടി ,അതോടു ഞങ്ങൾക്ക അതിശയവും അത്ഭുതവും തോന്നി, ഏതൊരു വലിയ സിനിമയും  സാധാരണ മൂന്നു ആഴ്ച്ച കഴിയുമ്പോൾ തീയറ്റർ വിട്ടുപോകും, എന്നാൽ ഇത് അങ്ങനെയല്ല, ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴയില്ലായിരുന്നു മുകേഷ് പറയുന്നു, ചിത്രത്തിലെ പ്രധാന കഥപാത്രങ്ങൾ ആയിരുന്നു ആനപ്പാറയിലെ അച്ചാമ്മയും, അഞ്ഞൂറാനും അതവതരിപ്പിച്ചത് എൻ എൻ  പിള്ള യും ഫിലോമിനയും ആയിരുന്നു,

 

Suji