അറബി ഗായകനെ ഓണപ്പാട്ട് പഠിപ്പിച്ച് മുകേഷിന്റെ അമ്മ ; വീഡിയോ പങ്കുവെച്ച് സന്ധ്യ രാജേന്ദ്രൻ

Follow Us :

വിജയകുമാരി ‘അമ്മ.പന്ത്രണ്ടാം വയസ്സിൽ അപ്രതീകശശിതമായി നാടകലോകത് എത്തുകയും കേരലാത്തിന്റെ കമ്യുണിസ്റ് ചരിത്രത്തിനു അടിത്തറ പാകുകയും ചെയ്ത നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്ത കലാകാരി.നാടക ക്യാംപിൽ വെച്ച് പരിചയപ്പെട്ട ഓ മാധവനുമായി പതിനാറാം വയസിൽ വിവാഹം.10028 ലേറെ വേദികളിലാണ് വിജയകുമാരി നാടകം അവതരിപ്പിച്ചത്. ഏഴു പതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതത്തിനിടെ നിരവധി നാടകങ്ങൾ, അമ്പതോളം സിനിമകൾ, നിരവധി സീരിയലുകൾ. വിജയകുമാരിഅമ്മയുടെ കലാലോകം അങ്ങനെ  വിപുലമാണ്. ഒരുപക്ഷേ  വിജയകുമാരി എന്ന അതുല്യപ്രതിഭയെ ഇന്നത്തെ പുതുതലമുറയ്ക്ക് പരിചയം നടൻ മുകേഷിന്റെ അമ്മ എന്ന രീതിയിലാവും. സന്ധ്യ രാജേന്ദ്രണ് ആണ് വിജയകുമാരി അമ്മയുടെ മകൾ. വിജയകുമാരിയമ്മയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു അറബി ഗായകനെ മലയാളതനിമയുള്ള ഓണപ്പാടുകൾ പഠിപ്പിക്കുകയാണ് വിജയകുമാരിയമ്മ. പ്രശസ്ത അറബി ഗായകൻ ഹസിം അബ്ബാസിനെയാണ് പാട്ടു പഠിപ്പിക്കുന്നത് .പ്രശസ്ത അറബി ഗായകൻ ഹസിം അബ്ബാസിനോടൊപ്പം നമ്മളുടെ സ്വന്തം മാവേലി പാട്ടുമായി. മലയാളത്തെ സ്നേഹിക്കുന്ന നമ്മളുടെ സംസ്കാരത്തെ ആരാധിക്കുന്ന പ്രിയ അബ്ബാസ്, നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു; എന്ന അടിക്കുറിപ്പോടെ നടിയും നാടകപ്രവർത്തകയുമായ സന്ധ്യ രാജേന്ദ്രൻ ആണ് വീഡിയോ പങ്കുവച്ചത്.

മലയാള നാടക ലോകത്തിനു മറക്കാനാവാത്ത രണ്ടുപേരുകളാണ് ഒ മാധവനും വിജയകുമാരിയും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ കൂടിയാണ് ഒ മാധവൻ. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ ഇദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ഒ മാധവന്റെയും വിജയകുമാരിയുടെയും അഭിനയപാരമ്പര്യം പിൻപറ്റിയ മക്കളാണ് നടൻ മുകേഷും സഹോദരി സന്ധ്യ രാജേന്ദ്രനും. മുകേഷ് വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് എത്തിച്ചേർന്നു. സന്ധ്യയും സന്ധ്യയുടെ ഭർത്താവ് ഇ എ രാജേന്ദ്രനും നാടകരംഗത്തും സിനിമയിലും ഒരുപോലെ സജീവമാണ്. നാടകം തന്നെയായിരുന്നു മുകേഷിന്റെയും ആദ്യ തട്ടകം. അഭിനയത്തിൽ സജീവമല്ലെങ്കിലും കലാപ്രവർത്തനങ്ങളുമായി തിരക്കിലാണ് സന്ധ്യ ഇന്ന്. ഒ മാധവൻ തുടങ്ങി വച്ച ‘കൊല്ലം കാളിദാസ കലാകേന്ദ്ര’യുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത് സന്ധ്യയും ഭർത്താവ് രാജേന്ദ്രനുമാണ്, നാടക പ്രവർത്തനത്തിനൊപ്പം തന്നെ കാളിദാസ കലാകേന്ദ്രയ്ക്ക് സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസുമുണ്ട്. കാളിദാസയുടെ കീഴിൽ 59 നാടകങ്ങൾ ഇതുവരെ അരങ്ങേറി കഴിഞ്ഞു, 15 ഓളം സീരിയലുകൾ, 50 ഡോക്യുമെന്ററികൾ, 2 സിനിമകൾ ഒപ്പം സ്വന്തമായുള്ള ടെലിവിഷൻ സ്റ്റുഡിയോയും അഡ്വൈസിംഗ് ഏജൻസിയും എല്ലായിടത്തും സന്ധ്യയുടെ സജീവമായ ഇടപെടലുകളുണ്ട്.