എന്റെ വീട്ടിലെ ഈ കാഴ്ച്ച കണ്ടു പലരും പല അവിശ്വാസവും പറഞ്ഞു! എന്നാൽ ആ അവിശ്വാസം ഞാൻ തെറ്റിച്ചു, ഉർവശി 

വെത്യസ്ത വേഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് ഉർവശി, ഇപ്പോൾ താരം ജലധാര പമ്പ് സെറ്റ് സിൻസ് 1962  എന്ന ചിത്രത്തിലാണ് അഭിനയിച്ചത്,ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ താരം തന്റെ വീടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഇപ്പോൾ ഭർത്താവിനും,മകനും ഒപ്പം ചെന്നയിലാണ് താമസിക്കുന്നത്. തന്റെ വീട് നഗരമധ്യത്തിൽ ആണെങ്കിലും താൻ അവിടെ പൂങ്കാവനം പോലെയാണ് ചെയ്യ്തിരിക്കുന്നത്.

തന്റെ വീട്ടിൽ വലിയ ഒരു ഉദ്യാനവും, എന്നാൽ വലിയ പറമ്പ് ഇല്ലെങ്കിലും നല്ല രീതിയിൽ കൃഷിയുമുണ്ട് ഉർവശി പറയുന്നു. ചെന്നൈയിൽ എങ്ങും പ്ലാവില്ലാ, അവിടെ പ്ലാവ് ഉണ്ടാകാൻ കഴിയില്ല, എന്നാൽ തന്റെ വീട്ടിൽ പ്ലാവും, മാവും നാട്ടുവെച്ചിട്ടുണ്ട്, എന്നാൽ എന്റെ വീട്ടിലെ ഈ കാഴ്ച്ച കണ്ടു പലരും പല അവിശ്വാസവും പറഞ്ഞു.

ഇങ്ങനെ ഇത് വളരാൻ കഴിയില്ല , വളർന്നാൽ തന്നെ അതിന്റെ വേര് പടർന്നു  വീട് പിളർന്നു പോകും എന്നൊക്ക എന്നാൽ ഇപ്പോൾ അവരുടെ അവിശ്വാസം ഞാൻ മാറ്റികൊടുത്തു എന്ന് തന്നെ പറയാം ഞാൻ ഇന്ന് ആ പ്ലാവിലെ ചക്ക വേവിച്ചു കഴിച്ചിട്ടാണ് വന്നത് ഉർവശി പറയുന്നു.

ഇപ്പോൾ നടി അഭിയിക്കുന്ന പുതിയ ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ്‌ 1962 ,ചിത്രത്തിൽ ഉർവശിയും , ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്.