മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി മുക്ത. സിനിമാ രംഗത്ത് താരം ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്പില് എത്താറുണ്ട്. മുക്തയെപ്പോലെ തന്നെ താരത്തിന്റെ മകള്‍ കിയാരയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരു കുട്ടിത്താരമാണ്. മകളുടെ ഡബ്സ്മാഷ് വീഡിയോകള്‍ മുക്ത എപ്പോഴും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോകളെല്ലാം വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ കണ്മണി കുട്ടിയുടെ പുതിയ ഒരു വീഡിയോ ആണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന് അവതരിപ്പിച്ച വിജയന് എന്ന കഥാപാത്രത്തോട് സംസാരിക്കാന്‍ എത്തുന്ന വീട്ടുജോലിക്കാരിയുടെ ഡയലോഗുകളുമായാണ് കണ്മണിക്കുട്ടി ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. കഥാപാത്രത്തിന്റെ കോസ്റ്റിയൂമും ഭാവാഭിനയവും കൊണ്ട് കണ്മണി വീണ്ടും ആരാധകരുടെ കൈയ്യടി നേടുകയാണ്.
പുതിയ വീഡിയോയില്‍ സിനിമയിലെ ജോലിക്കാരി അണിഞ്ഞ വസ്ത്രത്തിന്റെ സമാനമായ രീതിയിലാണ് കണ്മണിക്കുട്ടി എത്തിയത്. മുണ്ടും ബ്ലൗസും തോര്‍ത്തുമൊക്കെയായി എത്തുന്ന ഈ കുറുമ്പിയുടെ മുഖത്തെ ഭാവാഭിനയത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിഷ്കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്മണിയുടെ സംസാരരീതി നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.
അതേസമയം, കണ്മണി പുതിയൊരു സിനിമയിലും അഭിനയിച്ചിരിക്കുകയാണ്. മുക്ത തന്നെയാണ് ഈ വിവരം ആരാധകരോട് അറിയിച്ചത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര അഭിനയിക്കുന്നത്. ഈ കൊച്ചുമിടുക്കിയുടെ കൂടുതല്‍ വീഡിയോകള്‍ക്കും സിനിമകള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…