“നൊണ പറയാതെ എന്റെ ചേട്ടാ”…!! മുക്തയുടെ കണ്‍മണി… വീണ്ടും ഞെട്ടിച്ചു!

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി മുക്ത. സിനിമാ രംഗത്ത് താരം ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. മുക്തയെപ്പോലെ തന്നെ…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി മുക്ത. സിനിമാ രംഗത്ത് താരം ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. മുക്തയെപ്പോലെ തന്നെ താരത്തിന്റെ മകള്‍ കിയാരയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരു കുട്ടിത്താരമാണ്. മകളുടെ ഡബ്‌സ്മാഷ് വീഡിയോകള്‍ മുക്ത എപ്പോഴും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഈ വീഡിയോകളെല്ലാം വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ കണ്‍മണി കുട്ടിയുടെ പുതിയ ഒരു വീഡിയോ ആണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച വിജയന്‍ എന്ന കഥാപാത്രത്തോട് സംസാരിക്കാന്‍ എത്തുന്ന വീട്ടുജോലിക്കാരിയുടെ ഡയലോഗുകളുമായാണ് കണ്‍മണിക്കുട്ടി ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. കഥാപാത്രത്തിന്റെ കോസ്റ്റിയൂമും ഭാവാഭിനയവും കൊണ്ട് കണ്‍മണി വീണ്ടും ആരാധകരുടെ കൈയ്യടി നേടുകയാണ്.

https://www.instagram.com/reel/CaEouX8gMx-/?utm_source=ig_web_copy_link

പുതിയ വീഡിയോയില്‍ സിനിമയിലെ ജോലിക്കാരി അണിഞ്ഞ വസ്ത്രത്തിന്റെ സമാനമായ രീതിയിലാണ് കണ്‍മണിക്കുട്ടി എത്തിയത്. മുണ്ടും ബ്ലൗസും തോര്‍ത്തുമൊക്കെയായി എത്തുന്ന ഈ കുറുമ്പിയുടെ മുഖത്തെ ഭാവാഭിനയത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.

അതേസമയം, കണ്‍മണി പുതിയൊരു സിനിമയിലും അഭിനയിച്ചിരിക്കുകയാണ്. മുക്ത തന്നെയാണ് ഈ വിവരം ആരാധകരോട് അറിയിച്ചത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര അഭിനയിക്കുന്നത്. ഈ കൊച്ചുമിടുക്കിയുടെ കൂടുതല്‍ വീഡിയോകള്‍ക്കും സിനിമകള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.