അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന് നായകനായി എത്തിയ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തീം സോംഗ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൂലോകമേ മാലോകരേ.. എന്ന് തുടങ്ങുന്ന ചിത്രത്തിലെ തീം സോംഗാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിപിന്‍ രവീന്ദ്രനാണ് ഈ തീം സോംഗ് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഐബി മാത്യു അലക്സാണ് സംഗീതം ഒരുക്കിയത്.
സിനിമ പോലെ ചിത്രത്തിലെ ഈ ഗാനവും ശ്രദ്ധ നേടുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അതിനെ വളരെ വിജയകരമായി തന്നെ അവതരിപ്പിക്കാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു. ഒന്ന് മാറ്റിപ്പിടിക്കാന്‍ ചിന്തിച്ച ആ മനസ്സിനും ശ്രമത്തിനും തന്നെയാണ് പ്രേക്ഷകരുടെ ആദ്യ കൈയ്യടി. ചിത്രത്തിലെ കഥാപാത്രമായ അഭിഭാഷകനായ മുകുന്ദന് ഉണ്ണി ആയാണ് വിനീത് ശ്രീനിവാസന് എത്തിയിരുന്നത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ്
മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദ്നി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ സക്സസ് മീറ്റിംഗില്‍ വെച്ച് സംവിധായകന് അഭിനവ് സുന്ദര്‍ നായക് അറിയിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…