‘ഇന്റർനെറ്റിലുള്ള അന്നത്തെ ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ ആ​ഗ്രഹം’; അവ തനിക്ക് കബറിൽ ബുദ്ധിമുട്ടാകുമെന്ന് മുംതാസ്

ഖുഷി എന്ന വിജയ് ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഒറ്റ പാട്ട് മതിയാതും മുംതാസിനെ ഓർക്കാൻ. തൊണ്ണൂറുകളിൽ തമിഴ് സിനിമയിൽ തരം​ഗം തീർത്ത താരമാണ് മുംതാസ്. താണ്ഡവം എന്ന സിനിമിലൂടെ മോഹൻലാലിനൊപ്പം മലയാളത്തിലേക്കും മുംതാസ് എത്തിയിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മുംതാസ് ആത്മീയതയുടെ വഴിയിലേക്ക് തിരിഞ്ഞിുന്നു. അന്നത്തെ വേഷങ്ങൾ ചെയ്തതിൽ കുറ്റബോധമുണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുംതാസ്.

അബായ ആണ് തനിക്കിപ്പോൾ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്രം. ലോകത്തിലുള്ള മികച്ച ഡിസൈനർ വസ്ത്രങ്ങൾ വാങ്ങാനാകും. അതെല്ലാം ധരിച്ചിട്ടുണ്ട്. പക്ഷെ ഒരു അബായ ധരിക്കുമ്പോൾ തോന്നുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോൾ തോന്നുന്നതെന്നും മുംതാസ് പറഞ്ഞു.

തനിക്കൊരുപാട് പണം ലഭിച്ചാൽ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി ഇന്റർനെറ്റിലുള്ള തന്റെ ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മുംതാസ് പറഞ്ഞു. എന്നെ ആരും അത്തരത്തിൽ കാണരുത്. താൻ മരിച്ചാൽ ഇത്തരം മോശം ഫോട്ടോകൾ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറിൽ ബുദ്ധിമുട്ടാകും.

25-26 വയസിലാണ് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ എനിക്ക് വരുന്നത്. വളരെ വേദനയായിരുന്നു. അതൊരു ഡിസബിലിറ്റി പോലെയായി. അതുകൊണ്ട് എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. എനിക്ക് വിവാഹം ചെയ്യണമെന്നുമില്ല. ആർക്കും ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല. ചേട്ടന്റെ കുടുംബവും മക്കളുമാണ് തനിക്കെല്ലാമെന്നും മുംതാസ് കൂട്ടിച്ചേർത്തു.

Ajay

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

4 mins ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

9 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

10 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago