അന്ന് ചെയ്യ്ത റോളുകളും, വസ്ത്രധാരണയും കാണുമ്പോൾ ഇന്ന് സങ്കടമാണ്! ഇപ്പോൾ താൻ ധരിക്കുന്ന വേഷത്തിൽ രാഞ്ജിയാണ്; മുംതാസ് 

ഒരു കാലത്തു സിനിമയിൽ ഗ്ലാമർ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് മുംതാസ്, ഒരു ഘട്ടത്തിൽ കരിയർ തന്നെ വിട്ട നടി ഇന്ന് ഇസ്ലാം പ്രകാരമുള്ള മതവിശ്വാസത്തിൽ വിശ്വസിച്ചു ജീവിക്കുകയാണ്, ഇപ്പോൾ നടി പറയുന്നത് ആ കാലത്തു താൻ ധരിച്ച വസ്ത്രവും, റോളുകളും ഇന്ന് കാണുമ്പൊൾ ഒരുപാട് വിഷമം ഉണ്ടാകുന്നു  എന്നാണ്, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വ്യക്തമാകുന്നത്.

ഇപ്പോൾ താൻ തന്റെ മതവിശ്വാസ പ്രകാരം ഉപയോഗിക്കുന്ന അബായ ധരിക്കുമ്പോൾ ഒരു രാഞ്ജി ആയാണ് തോന്നുന്നത്, ഇപ്പോൾ തനിക്കിഷ്ട്ടപെട്ട വേഷം അബായ ആണ്, ഇപ്പോൾ തനിക്ക് സിനിമയിൽ ഇല്ലാതെ തന്നെ വരുമാനം നേടുന്നുണ്ട്, തനിക്ക് പ്രോപ്പർട്ടികൾ ഉണ്ട്, അത് വാടകക്ക് കൊടുത്തു ജീവിതം ഹാപ്പി ആയി കഴിയുന്നു, ഇപ്പോൾ താൻ ജീവിതം ആസ്വദിക്കുന്നുണ്ട് നടി പറയുന്നു

തനിക്കിപ്പോൾ വിദേശ രാജ്യങ്ങളിൽ താമസിക്കാൻ ഇഷ്ടമല്ല പകരം മക്ക, മദീന സന്ദർശിക്കാൻ ആണിഷ്ടം, ഇപ്പോൾ എനിക്കങ്ങനെ വിദേശത്തെ താമസിക്കാൻ കഴിയില്ല അതിൻെറ പേരിൽ നിരാശ ഇല്ല. ഞാൻ മുൻപ് ലാവിഷ് ജീവിതം ആയിരുന്നു ജീവിച്ചത് എന്നാൽ ഇപ്പോൾ അതിലും കംഫർട്ട് ആയി ജീവിക്കുന്നുണ്ട്, ഇപ്പോൾ തന്റെ ആത്മാവ് ശുദ്ധി ആയതുപോലെ തോന്നുന്നു, അന്ന് അഭിനയിച്ച തന്റെ ഗ്ലാമർ വേഷം കാണുമ്പൊൾ കുറ്റബോധമുണ്ട് മുംതാസ് പറയുന്നു