ഒരു ജനതയുടെ മുകളിലേക്ക് ഇത് ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല; മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു!!

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. തന്‌റെ ചിത്രമായ ലൂസിഫറിൽ പറഞ്ഞിരിക്കുന്ന മയക്കുമരുന്ന് എന്ന വിപത്ത് ജനങ്ങൾക്ക് മേൽ സംഭവിച്ച് കഴിഞ്ഞു എന്നാണ് മുരളി ഗോപി പറയുന്നത്. ലൂസിഫറിനായി 2018ൽ സ്‌ക്രിപ്റ്റ് ഒരുക്കുമ്പോൾ ഇത്രവേഗത്തിൽ ഇത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

”2018 ൽ ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലിയൻസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം ഇന്ന് ഈ അവസാന അഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത് ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല. ഈ പതനം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്ത എത്ര തന്നെ പൊതുബോധം നടത്തിയാലും,മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും”എന്നാണ് മുരളി ഗോപി കുറിച്ചത്.


നിരവധി പേരാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കും കമന്റുമായി എത്തിയത്. നടൻ ബാലാജി ശർമ്മ പോസ്റ്റിന്താഴെ കുറിച്ചത് ഇങ്ങനെയാണ്. ”Well said…. നമ്മൾ ജാഗരൂകാരായിരിക്കണം… പുതിയ തലമുറ നശിക്കുന്നു” എന്നായിരുന്നു.’എഴുത്തുകാരൻ വരും കാലത്തെ കാണും’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

Aiswarya Aishu