‘ഒരു വര്‍ഷം ആയിരത്തി എണ്ണൂറ് ആളുകള്‍ വരെ മുങ്ങി മരിച്ച വര്‍ഷങ്ങള്‍ ഉണ്ട്’ ശ്രദ്ധേയമായി കുറിപ്പ്

വിനോദയാത്ര പോയ സംഘത്തിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ഞെട്ടലോടെ നാം കേട്ടത്. കേരളത്തില്‍ ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ദുരന്ത നിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി എഴുതുന്നു. മുങ്ങി മരിക്കുന്നതില്‍ പകുതിയും യുവാക്കളാണ്. അതില്‍ തന്നെ ഏറെയും വിദ്യാര്‍ത്ഥികളും. അപകടം മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതാണെന്ന വിശ്വാസത്തില്‍ മറ്റുള്ളവര്‍ അപ്പോഴും പഴയത് പോലെ തന്നെ വിദ്യാഭ്യാസവും വിനോദവും സ്‌പോര്‍ട്‌സും നടത്തും. ഇത് മാറണം. ചുറ്റും നടക്കുന്ന അപകടങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്ന് അദ്ദേഹം കുറിക്കുന്നു.

മുങ്ങി മരിക്കുന്ന വിദ്യാർഥികൾ

ഏറ്റുമാനൂർ കോളേജിൽ നിന്നും ഉഡുപ്പിയിലേക്ക് വിനോദ/വിദ്യാഭ്യാസ യാത്രക്ക് പോയ മൂന്നു കുട്ടികൾ മുങ്ങി മരിച്ച വാർത്ത വരുന്നു.
മൂന്നു കുടുംബങ്ങൾ, ബന്ധുക്കുക്കൾ, സഹപാഠികൾ, സുഹൃത്തുക്കൾ, എന്നിങ്ങനെ എത്രയോ പേരെയാണ് ആ വാർത്ത സങ്കടത്തിൽ ആക്കുന്നത്. നേരിട്ടറിയാത്തവർക്കു പോലും ഇത്തരം വാർത്തകൾ വിഷമമുണ്ടാക്കുന്നു.
മുങ്ങി മരണത്തെ പറ്റി ഞാൻ എത്ര പ്രാവശ്യം എഴുതിയിട്ടുണ്ടെന്ന് എനിക്കോർമ്മയില്ല. രണ്ടായിരത്തി എട്ടിൽ ഞാൻ മലയാളത്തിൽ ആദ്യമായി സുരക്ഷയെ പറ്റി എഴുതുന്നത് തട്ടേക്കാട് ജലാശയത്തിൽ ഇളവൂർ സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മുങ്ങി മരിച്ച സംഭവത്തിന് ശേഷമാണ്. അതിന് ശേഷം എത്രയോ പ്രാവശ്യം എഴുതിയിരിക്കുന്നു.
പക്ഷെ രണ്ടായിരത്തി എട്ടിന് ശേഷം എത്രയോ ആയിരം ആളുകൾ കേരളത്തിൽ തന്നെ മുങ്ങി മരിച്ചിരിക്കുന്നു. ഒരു വർഷം ആയിരത്തി എണ്ണൂറ് ആളുകൾ വരെ മുങ്ങി മരിച്ച വർഷങ്ങൾ ഉണ്ട്.
ഇതിൽ പകുതിയിൽ ഏറെയും യുവാക്കളാണ്. അതിൽ ഏറെ വിദ്യാർത്ഥികളും.
മുങ്ങി മരണത്തിൽ മാത്രമല്ല വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നത്
കോവിഡിന് മുൻപ് ഒരു വർഷം ശരാശരി നാലായിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചിരുന്നത്. അതിൽ പകുതിയിലേറെ ബൈക്ക് യാത്രികർ ആണ്, അതിലും ഏറെ വിദ്യാർഥികൾ ഉണ്ട്.
കണക്കെടുത്താൽ ഒരു വർഷത്തിൽ ആയിരത്തിനും രണ്ടായിരത്തിനും ഇടക്ക് വിദ്യാർഥികൾ കേരളത്തിൽ അപകടത്തിൽ മരിക്കുന്നുണ്ടാകും.
പക്ഷെ ആരും കണക്കെടുക്കാറില്ല
ഒരാൾ മരിക്കുന്ന അപകടങ്ങൾ ലോക്കൽ വാർത്താക്കപ്പുറം പോകാറില്ല.
അത് ആ കുടുംബത്തിന്റെ നഷ്ടവും ദുഖവുമായി തീരുന്നു.
ഇതിന് ഒരു അവസാനം വേണ്ടേ ?
നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ?
തീർച്ചയായും.
ശരിയായ സുരക്ഷാ ബോധം ഉണ്ടെങ്കിൽ അപകടങ്ങൾ ഏറെ കുറക്കാം. മുങ്ങിമരണങ്ങൾ ഒക്കെ തൊണ്ണൂറു ശതമാനവും ഒഴിവാക്കാവുന്നതാണ്.
പക്ഷെ ഇതിന് വ്യാപകമായ ഒരു ബോധവൽക്കരണം വേണം.
കേരളത്തിലെ കാമ്പസുകളിൽ ഉൾപ്പടെ നടക്കുന്ന അപകട മരണങ്ങളുടെ സാഹചര്യത്തിൽ രണ്ടായിരത്തി പന്ത്രണ്ട് മുതൽ കാമ്പസുകളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ പറവൂർ ആസ്തമായിട്ടുള്ള ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് എന്ന സ്ഥാപനവുമായി ചേർന്ന് സേഫ് ക്യാമ്പസ് എന്നൊരു ട്രെയിനിങ്ങ് പ്രോഗ്രാം ഡിസൈൻ ചെയ്തു നടപ്പിലാക്കാൻ ശ്രമിച്ചു.
വിദ്യാർത്ഥികളിൽ സുരക്ഷാ ബോധം ഉണ്ടാക്കുക, കാമ്പസുകൾ സുരക്ഷിതമാക്കുക, വിനോദ യാത്രകളും സ്പോർട്സ് മത്സരങ്ങളും സുരക്ഷിതമായി സംഘടിപ്പിക്കാൻ പരിശീലിപ്പിക്കുക, അപകടം ഉണ്ടായാൽ പ്രഥമ സുരക്ഷ നല്കാൻ പഠിപ്പിക്കുക ഇതൊക്കെയായിരുന്നു ലക്‌ഷ്യം.
കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഒക്കെ ഞങ്ങൾ സൗജന്യമായി ഈ പദ്ധതി നടത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ എഞ്ചിനീയറിങ്ങ് കോളേജിലും ആർട്സ് കോളേജിലും ഈ പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ അക്കാലത്ത് പ്രിൻസിപ്പൽ മാർക്ക് എഴുത്തയക്കുകയും ചെയ്തു. തൊണ്ണൂറു ശതമാനവും മറുപടി പോലും തന്നില്ല. മറുപടി തന്നവർ പോലും ഇത്തരം ഒരു പരിപാടി നടത്താൻ ഒരു താല്പര്യവും എടുത്തില്ല.
പിന്നെ ഇടക്കിടക്ക് ഏതെങ്കിലും കോളേജിൽ ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുന്ന അപകടങ്ങൾ ഉണ്ടാകും
ഉടൻ തന്നെ ആ കോളേജുകാർക്ക് താല്പര്യമാകും.
പക്ഷെ അപകടം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന വിശ്വാസത്തിൽ മറ്റുള്ളവർ അപ്പോഴും പഴയത് പോലെ തന്നെ വിദ്യാഭ്യാസവും വിനോദവും സ്പോർട്സും നടത്തും.
ഇത് മാറണം. ചുറ്റും നടക്കുന്ന അപകടങ്ങളിൽ നിന്നും പാഠം പഠിക്കണം.
സ്‌കൂൾ തലത്തിൽ മുതൽ സുരക്ഷാ പാഠങ്ങൾ ഉണ്ടാകണം. നമ്മുടെ വിദ്യാർഥികൾ സുരക്ഷാ ബോധത്തോടെ വളരണം.
ഇനിയും ഇത്തരം മരണങ്ങൾ ഉണ്ടാകരുത്.
മുരളി തുമ്മാരുകുടി
Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago