താന്‍ ചെയ്യുന്ന സിനിമകളുടെ പേരില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രനെന്ന് സംഗീത സംവിധായകന് രാജേഷ് മുരുഗേശന്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോന്‍സ് സിനിമ ചെയ്യുന്നത്. റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന് രണ്ടാമത്തെ കാര്യമാണെന്നും രാജേഷ് മുരുഗേശന്‍ പറയുന്നു. ‘ഗോള്‍ഡ്’ സിനിമയുടെ സംഗീത സംവിധായകനാണ് രാജേഷ്.
ആരും അല്ഫോന്സിനെ ശരിയായ രീതിയില്‍ ഇന്റര്‍വ്യൂ എടുത്തിട്ടില്ല.
ജോലി ചെയ്യുന്ന സമയത്ത് അതില്‍ മാത്രം ആണ് അദ്ദേഹത്തിന്റെ ശ്രദ്ധ. എന്നോട് ആ സമയത്ത് ചോദിച്ചാലും ഞാനും വിസമ്മതിക്കും. കാരണം എങ്ങനെയെങ്കിലും സമയത്തിന് സിനിമ റിലീസ് ചെയ്യാനെ നോക്കൂള്ളൂ. അല്‍ഫോന്‍സ് കുറച്ചധികം സ്ട്രെയ്റ്റ് ഫോര്‍വേഡ് ആയ ആളാണ്. അദ്ദേഹത്തിന് റെക്കോര്‍ഡുകള്‍ ഉണ്ടാക്കണമെന്ന് രാജേഷ് പറഞ്ഞു.
സിനിമയില്‍ ഈ ഭാഗം കണ്ടിട്ട് പ്രേക്ഷകര്‍ എന്തായിരിക്കും ചിന്തിക്കുക എന്നാണ് അല്‍ഫോന്‍സിന്റെ ചിന്ത. റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നതൊക്കെ പ്രേക്ഷകര്‍ നല്കുന്ന സമ്മാനമാണ്. ഒരു പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഇതൊരു മോശം പടമല്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നണം.
‘ഗോള്‍ഡ്’ ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രം 50 കോടി ക്ലബില്‍
ഇടം നേടിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ഗോള്‍ഡ്. ഷമ്മി തിലകന്, ലാലു അലക്സ്, അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, ജഗദീഷ് തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…