Categories: Film News

അച്ഛന്‍ ആദ്യമായി ഷര്‍ട്ടിട്ടത് എന്റെ കല്യാണത്തിന്റെ അന്ന്, കലാഭവന്‍ മണിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള കലാകാരനായിരുന്നു കലാഭവന്‍ മണി. മണിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കലാഭവന്‍ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് മണിയുടെ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

കലാഭവന്‍മണിയുടെ വാക്കുകള്‍,

അച്ഛന്‍ പണിയെടുക്കുന്ന സമയത്ത് അവിടെ ചെന്നിട്ട് പാള രണ്ടുസൈഡും കെട്ടിയിട്ട് മാങ്ങ കൊണ്ട് തരുമായിരുന്നു. കൂടെ എന്റെ കൂട്ടുകാരന്മാര്‍കാണും . ആരുടെ ദേഹത്താണോ മാങ്ങ തട്ടിയിട്ട് വീഴുന്നത് ആ മാങ്ങ അവര്‍ക്ക് ആണ് എന്ന് കൂട്ടുകാരന്മാര്‍ പറയുമായിരുന്നു. ആ നാളുകള്‍ ഒരിക്കലും നമുക്ക് മറക്കാന്‍ ആകില്ല .
അച്ഛന്‍ ഷര്‍ട്ട് ഇടുമായിരുന്നില്ല. ഷര്‍ട്ട് ഇടാന്‍ അറിയുമായിരുന്നില്ല. അറിയാത്തോണ്ട് മാത്രം അല്ല ഷര്‍ട്ട് ഇല്ലാഞ്ഞിട്ടാണ്. എന്റെ കല്യാണത്തിന്റെ അന്നാണ് അദ്ദേഹം ഷര്‍ട്ട് ഇടുന്നത്. കസേരയില്‍ ഇരിക്കാന്‍ അറിയില്ല. അച്ഛന്‍ ഇരുന്നത് പൊന്തുകാലില്‍ ആണ്. അച്ഛന് ആണെങ്കില്‍ അന്ന് ഷര്‍ട്ട് ഇട്ടിട്ട് ചൊരിഞ്ഞിട്ടും വയ്യാത്ത അവസ്ഥ ആയിരുന്നു.


സര്‍ക്കാറും വൈദ്യശാസ്ത്രവും തടയാന്‍ ശ്രമിച്ചിട്ടും മാണിയുടെ വരവിനെ വേണ്ടെന്നു വയ്ക്കാന്‍ ആയില്ല, ദാരിദ്ര്യത്തിന്റെ ചൂളം വിളികള്‍ക്ക് നടുവിലേക്ക് ഞാനും പിറന്നുവീണു. 71 ലെ പുതുവത്സരരാവില്‍. ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി. നാല് പെണ്‍മക്കള്‍ക്ക് പിന്നാലെ ഒരു ആണിനെ ലഭിച്ച സന്തോഷത്തില്‍ അമ്മ പ്രസവം നിര്‍ത്തി. എന്നാല്‍ ചാലക്കുടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച കയ്യബദ്ധത്തില്‍ ഭാഗ്യം സിദ്ധിച്ചത് എനിക്കായിരുന്നു. അങ്ങനെ ചാലക്കുടി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് പേരുദോഷമായി മണി ഭൂജാതനായി. അതിനുശേഷവും അമ്മ പ്രസവിച്ചു. ഒരുപക്ഷേ അനുജന്‍ രാമകൃഷ്ണന്റെ ജന്‍മവും ദൈവം തീരുമാനിച്ചതായിരിക്കണം.

Geethu