Film News

നീയൊക്കെ വല്ല നാട്ടിലും പോയി പിടിയ്ക്കുന്ന സകല പരിപാടീം അവന്‍ ഊഞ്ഞാലിട്ട് പിടിയ്ക്കും!! പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോന്‍-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘നടന്ന സംഭവം’ തിയ്യേറ്ററിലേക്ക്

തിയേറ്ററുകളില്‍ പൊട്ടി ചിരി നിറയ്ക്കാന്‍ ബിജു മേനോന്‍-സുരാജ് വെഞ്ഞാറമ്മൂട് ടീം ഒന്നിക്കുന്ന ചിത്രം ‘നടന്ന സംഭവം’ റിലീസിന് ഒരുങ്ങി. ഫണ്‍ ഫാമിലി ഡ്രാമയായിട്ടാണ് ‘നടന്ന സംഭവം’ ഒരുങ്ങുന്നത്. ചിത്രം മാര്‍ച്ച് 22ന് തിയ്യേറ്ററിലെത്തും. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘മറഡോണ’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നടന്ന സംഭവം’. ചിത്രം നിര്‍മ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ്. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രവുമാണ്.

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്കകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളാണ് നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്നത്. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായിട്ടാണ് സുരാജും എത്തുന്നത്. ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രാജേഷ് ഗോപിനാഥനാണ്. മനീഷ് മാധവന്‍ ആണ്
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം അങ്കിത് മേനോന്‍, ഗാനരചന-സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍-സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍-ജോജോ ജോസ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍-സുനില്‍ ജോസ്, കലാസംവിധാനം-ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍-ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിം?ഗ്-വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ്-സുനിത് സോമശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, സ്റ്റണ്ട്-സുധീഷ് കുമാര്‍, സ്റ്റില്‍-രാഹുല്‍ എം സത്യന്‍, കളറിസ്റ്റ്-രമേഷ് അയ്യര്‍, വിസ്ത ഒബ്‌സ്‌ക്യൂറ, പിആര്‍ഒ-മഞ്ജു ഗോപിനാഥ്, വിഎഫ്എക്‌സ്-ടീം മീഡിയ, ഡിസൈന്‍-യെല്ലോ ടൂത്ത്, പിആര്‍& മാര്‍ക്കറ്റിംഗ്-കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റില്‍- സീറോ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu B