Categories: Film News

വില്ലുമായി ധ്യാൻ ഗദയുമായി അജു;’നദികളിൽ സുന്ദരി യമുന’,ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന.നവാഗതരായ വിജേഷ് പാണത്തൂർ,ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.അജു വർഗീസും ധ്യാനും നേർക്ക് നേർ വരുന്ന സിനിമയുടെ പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരിയുണർത്തുന്നുണ്ട്.

ധ്യാനും അജു വർഗീസും നേർക്ക് നേർ വരുന്ന പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരിയുണർത്തുന്നുണ്ട്.സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ, ദേവരാജ് കോഴിക്കോട്, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ,രാജേഷ് അഴിക്കോടൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം സിനിമാറ്റിക്കയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് നദികളിൽ സുന്ദരി യമുന നിർമ്മിക്കുന്നത്. കണ്ണൂരിലെ നാട്ടുമ്പുറത്തെ സാധാരണക്കാരായ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമയുടെ സംഗീതം അരുൺ മുരളീധരനാണ്. . ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതം, കലാസംവിധാനം അജയൻ മങ്ങാട്.

Aiswarya Aishu