വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു..!! സാരിയില്‍ അതീവ സുന്ദരിയായി നാദിറ

ബിഗ് ബോസ് മലയാളം ഷോയിലൂടെ എത്തി മലയാളത്തിന് സുപരിചിതയായ താരമാണ് നാദിറ. ബിഗ്‌ബോസ് സീസണ്‍ 5 ആണ് ട്രാന്‍സ്‌ജെന്‍ഡറായ നാദിറയുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയത്. ഫൈനല്‍ 5 ല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു നാദിറ. ഗ്രാന്റ് ഫിനാലെയ്ക്ക് കാത്തുനില്‍ക്കാതെ ഷോയുടെ ചരിത്രത്തില്‍ ആദ്യമായി പണപ്പെട്ടി സ്വീകരിച്ച് പുറത്തുപോയ താരമാണ് നാദിറ.

ഷോയില്‍ വച്ച് സഹമത്സരാര്‍ഥിയായിരുന്ന സാഗര്‍ സൂര്യയോട് നാദിറ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു ഇരുവരുടെയും കോംമ്പോ. എന്നാല്‍ നാദിറയോടുള്ളത് നല്ല സൗഹൃദം മാത്രമാണെന്ന് സാഗര്‍ വെളിപ്പെടുത്തിയിരുന്നു.

ഷോയ്ക്ക് ശേഷവും നാദിറയും സാഗറും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. ഇതുവരെ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് എല്ലാവരും തമ്മില്‍ നല്ല സൗഹൃദമുള്ള സീസണായിരുന്നു പൂര്‍ത്തിയായത്.

ഇപ്പോഴിതാ നാദിറയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നാദിറ പങ്കുവെച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. ഫോട്ടോയ്ക്ക് നാദിറ നല്‍കിയ ക്യാപ്ഷനാണ് ചര്‍ച്ചയാവുന്നത്. വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു എന്നു പറഞ്ഞാണ് സാരിയില്‍ സുന്ദരിയായുള്ള ചിത്രം നാദിറ പങ്കുവച്ചത്. നാദിറയുടെ ഉമ്മയാണ് ഫോട്ടോ എടുത്തത്.

ഫോട്ടോയ്ക്ക് താഴെ ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. നാദിറ ശരിക്കും പറഞ്ഞതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നാദിറ സീരിയസ് ആയി പറഞ്ഞതാണോ, കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.