ട്രാഫിക് പോലീസിനോട് കളിക്കല്ലേ..!! നാഗചൈതന്യയ്ക്ക് പണി കിട്ടി..!!

അല്ലു അര്‍ജുന്‍, ജൂനില്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്ക് പുറമെ ഇപ്പോഴിതാ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നടന്‍ നാഗചൈതന്യയ്ക്കും പണി കിട്ടിയിരിക്കുകയാണ്. ഹൈദരാബാദില്‍ വെച്ചാണ് താരത്തിന്റെ വാഹനത്തിന് ട്രാഫിക് പോലീസ് കൈകാട്ടിയത്. താരം തന്റെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം പതിപ്പിച്ചതാണ് ട്രാഫിക് നിയമങ്ങള്‍ക്ക് എതിരായത്. ഇതോടെ പോലീസ് അദ്ദേഹത്തില്‍ നിന്ന് പിഴയും ഈടാക്കി. 700 രൂപയാണ് താരത്തില്‍ നിന്ന് പിഴയായി ഈടാക്കിയത് എന്നാണ്

റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പിഴ അടച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്ന് പോയത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നാഗചൈതന്യയുടെ ഈ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. അതേസമയം, തെന്നിന്ത്യന്‍ താരറാണി സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം തന്റെ കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിയ്ക്കുകയാണ് നാഗചൈതന്യ. ആരാധകരുടെ പ്രിയപ്പെട്ട ചായ് ഇപ്പോള്‍ ഒരു ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാനോടൊപ്പമാണ് ചായ് സ്‌ക്രീന്‍ പങ്കിടുന്നത്. ‘ലാല്‍ സിംഗ് ഛദ്ധ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അടുത്തതായി നാഗചൈതന്യ എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയിരുന്നു. അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ തന്നെ ബാനറില്‍ ഒരുങ്ങുന്ന ഈ സിനിമ

സംവിധാനം ചെയ്യുന്നത്, അദ്വൈത് ചന്ദനാണ്… അമീര്‍ഖാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷയുള്ള ഒരു സിനിമ കൂടിയാണ് ഇത്. മാത്രമല്ല നാഗചൈതന്യയുടെ ആദ്യ ഹിന്ദി അരങ്ങേറ്റം കൂടിയായത് കൊണ്ട് ആരാധകരും വലിയ ആവേശത്തിലാണ്..

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago