സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. നവാഗതനായ മര്‍ഫി ദേവസിയാണ് നല്ല നിലാവുള്ള രാത്രി സംവിധാനം ചെയ്യുന്നത്. മെയ് പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തും.
ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. താരങ്ങളുടെ വാട്ടര്‍ മെട്രോ യാത്രയാണ് ശ്രദ്ധേയമാകുന്നത്. സംവിധായകന് മര്‍ഫിയും, പ്രൊഡ്യൂസര്‍മാരായ സാന്ദ്ര തോമസും ഭര്‍ത്താവ് വില്‍സണ്‍ തോമസും മറ്റു അണിയറ പ്രവര്‍ത്തകരും യാത്രയ്ക്ക് ഉണ്ടായിരുന്നു. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനത്തിന് താരങ്ങള്‍ ചുവടു വെയ്ക്കുകയും ചെയ്താണ് തങ്ങളുടെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആഘോഷിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. എഡിറ്റര്‍ : ശ്യാം ശശിധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് : ഡേവിഡ്സണ് സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്, സ്റ്റണ്ട് : രാജശേഖരന് , ആര്‍ട്ട് : ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : അമല്‍, ചീഫ് അസ്സോസിയേറ്റ് : ദിനില്‍ ബാബു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ : പപ്പറ്റ് മീഡിയ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…