വാട്ടര്‍ മെട്രോയില്‍ അടിച്ചുപൊളിച്ച് നല്ല നിലാവുള്ള രാത്രി ടീം!!!

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.…

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. നവാഗതനായ മര്‍ഫി ദേവസിയാണ് നല്ല നിലാവുള്ള രാത്രി സംവിധാനം ചെയ്യുന്നത്. മെയ് പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തും.

ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. താരങ്ങളുടെ വാട്ടര്‍ മെട്രോ യാത്രയാണ് ശ്രദ്ധേയമാകുന്നത്. സംവിധായകന്‍ മര്‍ഫിയും, പ്രൊഡ്യൂസര്‍മാരായ സാന്ദ്ര തോമസും ഭര്‍ത്താവ് വില്‍സണ്‍ തോമസും മറ്റു അണിയറ പ്രവര്‍ത്തകരും യാത്രയ്ക്ക് ഉണ്ടായിരുന്നു. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനത്തിന് താരങ്ങള്‍ ചുവടു വെയ്ക്കുകയും ചെയ്താണ് തങ്ങളുടെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആഘോഷിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. എഡിറ്റര്‍ : ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്‍, സ്റ്റണ്ട് : രാജശേഖരന്‍ , ആര്‍ട്ട് : ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : അമല്‍, ചീഫ് അസ്സോസിയേറ്റ് : ദിനില്‍ ബാബു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ : പപ്പറ്റ് മീഡിയ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.