ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അതിനോടൊന്നും തന്നെ താരം പ്രതികരിച്ചിരുന്നില്ല. മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടെ അഭിനയിച്ച സഹതാരങ്ങളുടേയും നമിതയുടെയും പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് ഉയർന്ന് വന്നത്. എന്നാൽ അതൊന്നും താരം കാര്യമാക്കിയില്ല. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ‘ബൗ വൗ’ എന്നാ ചിത്രത്തിൽ കൂടി വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവർക്ക് മുമ്പിൽ തുറന്ന് പറയാൻ താരം ധൈര്യം കാണിക്കാറുണ്ട്.
ഇപ്പോൾ അത്തരത്തിൽ സ്ത്രീകളെ കുറിച്ച് സമൂഹത്തിൽ ഉള്ള പൊതുകാഴ്ചപ്പാടും എന്നാൽ തന്റെ അഭിപ്രായവുമാണ് താരം ഇപ്പൾ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് നമ്മുടെ സമൂഹം പൊതുവെ പറയുന്നത്. അത്തരം രീതികളോടും പറച്ചിലുകളോടും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല, അതെനിക്ക് ഇഷ്ടവുമല്ല. അത്തരം രീതികൾ തെന്നിന്ത്യയില്‍ ആണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. 2007 ല്‍ ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തിന്റെ ഓഫര്‍ എനിക്ക് വന്നു. അതിലെനിക്ക് താല്പര്യമില്ലെന്ന് ഞാൻ അപ്പോൾ തന്നെ അവരെ അറിയിച്ചു. കാരണം തൊലിവെളുപ്പിൽ അല്ല ഓരോ സ്ത്രീകളുടെയും സൗന്ദര്യം ഇരിക്കുന്നത്.
പണ്ട് മുതൽ തന്നെ എന്റെ അഭിപ്രായം അതാണ്. അതിൽ എനിക്ക് മാറ്റവും ഇല്ല.തൊലിയുടെ നിറം നോക്കി ആളുകൾ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. അത്തരം രീതികളോട് തന്നെ എനിക്ക് വെറുപ്പാണ്. നാം എല്ലാവരും ആരാധിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ ഇരുണ്ട നിറത്തിൽ ഉള്ളയാൾ അല്ലെ, എന്നാൽ അദ്ദേഹത്തിന്റെ ഇഷ്ട്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ, ജീവിതപങ്കാളിയെ നമ്മൾ തിരഞ്ഞെടുക്കുന്നത് ബാഹ്യ സൗന്ദര്യം നോക്കിയാകരുത്. അവരുടെ ആന്തരിക സൗന്ദര്യം മനസിലാക്കി മാത്രമേ നമ്മൾ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാവു എന്നും നമിത പറഞ്ഞു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…