സ്ത്രീകൾ അങ്ങനെയുള്ളവർ ആകണമെന്നാണ് പലരും പറയുന്നത്, എന്നാൽ എനിക്കത് കേൾക്കുന്നത് തന്നെ ദേക്ഷ്യം ആണ്!

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി…

namitha about beauty

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അതിനോടൊന്നും തന്നെ താരം പ്രതികരിച്ചിരുന്നില്ല. മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടെ അഭിനയിച്ച സഹതാരങ്ങളുടേയും നമിതയുടെയും പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് ഉയർന്ന് വന്നത്. എന്നാൽ അതൊന്നും താരം കാര്യമാക്കിയില്ല. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ‘ബൗ വൗ’ എന്നാ ചിത്രത്തിൽ കൂടി വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവർക്ക് മുമ്പിൽ തുറന്ന് പറയാൻ താരം ധൈര്യം കാണിക്കാറുണ്ട്. namitha about film

ഇപ്പോൾ അത്തരത്തിൽ സ്ത്രീകളെ കുറിച്ച് സമൂഹത്തിൽ ഉള്ള പൊതുകാഴ്ചപ്പാടും എന്നാൽ തന്റെ അഭിപ്രായവുമാണ് താരം ഇപ്പൾ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് നമ്മുടെ സമൂഹം പൊതുവെ പറയുന്നത്. അത്തരം രീതികളോടും പറച്ചിലുകളോടും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല,  അതെനിക്ക് ഇഷ്ടവുമല്ല. അത്തരം രീതികൾ തെന്നിന്ത്യയില്‍ ആണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. 2007 ല്‍ ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തിന്റെ ഓഫര്‍ എനിക്ക് വന്നു. അതിലെനിക്ക് താല്‍പര്യമില്ലെന്ന് ഞാൻ അപ്പോൾ തന്നെ അവരെ അറിയിച്ചു. കാരണം തൊലിവെളുപ്പിൽ അല്ല ഓരോ സ്ത്രീകളുടെയും സൗന്ദര്യം ഇരിക്കുന്നത്.

Namitha
Namitha

പണ്ട് മുതൽ തന്നെ എന്റെ അഭിപ്രായം അതാണ്. അതിൽ എനിക്ക് മാറ്റവും ഇല്ല.തൊലിയുടെ നിറം നോക്കി ആളുകൾ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. അത്തരം രീതികളോട് തന്നെ എനിക്ക് വെറുപ്പാണ്. നാം എല്ലാവരും ആരാധിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ ഇരുണ്ട നിറത്തിൽ ഉള്ളയാൾ അല്ലെ, എന്നാൽ അദ്ദേഹത്തിന്റെ ഇഷ്ട്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ, ജീവിതപങ്കാളിയെ നമ്മൾ തിരഞ്ഞെടുക്കുന്നത് ബാഹ്യ സൗന്ദര്യം നോക്കിയാകരുത്. അവരുടെ ആന്തരിക സൗന്ദര്യം മനസിലാക്കി മാത്രമേ നമ്മൾ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാവു എന്നും നമിത പറഞ്ഞു.