‘എന്‍റെ ശരീരത്തെ കുറിച്ച് അവര്‍ അങ്ങനെയൊക്കെ എഴുതി, അത് വേദനിപ്പിച്ചു’; പിന്നീട് എടുത്ത തീരുമാനത്തെ കുറിച്ച് നമിത

namitha about her body

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യ ആകെ തരംഗമായ താരമാണ് നമിത. പുലിമുരകനിലൂടെ മലയാളത്തില്‍ ഉള്‍പ്പെടെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരീരഭാരം കുറച്ചതിനെ കുറിച്ച് നമിത പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു ഘട്ടത്തില്‍ തന്‍റെ ശരീരഭാരം വര്‍ദ്ധിക്കുകയും ഞാന്‍ ഭയങ്കരമായ വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നുവെന്നാണ് നമിത പറയുന്നത്.

”നമ്മുടെ ശരീരത്തിന് എന്താണ് കുഴപ്പമെന്നും എത്രത്തോളം ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഇതിനെ പറ്റി ആരുടേങ്കിലും പറഞ്ഞാല്‍ ഇതൊക്കെ വളരെ സാധാരണമാണെന്നെ അവര്‍ പറയുകയുള്ളു. എന്നാല്‍ സ്ത്രീ ശരീരഘടന പുരുഷ ശരീരഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സങ്കീര്‍ണ്ണമാണ്. അതെനിക്ക് കടുത്ത സമ്മര്‍ദ്ദം നല്‍കിയിരുന്നു” നമിത പറഞ്ഞു.

”വിഷാദത്തിലേക്ക് പോകുന്ന അവസ്ഥ വരെ തനിക്ക് വന്നു. 2013 ല്‍ ഞാനൊരു ഷോയ്ക്ക് പോയിരുന്നു. ആ സമയത്ത് ഞാന്‍ വിഷാദത്തിന്റെ കൊടുമുടിയിലായിരുന്നു. അന്ന് മേക്കപ്പ് പോലും ഇട്ടിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഒരു ദിനപത്രത്തിലോ ഏതോ വാരികയിലോ, അവര്‍ എന്റെ വളരെ അടുത്ത് നിന്നിട്ട് എടുത്തൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് അതിനെ പറ്റി എന്തോക്കെയോ എഴുതി.

അതെനിക്ക് വളരെ സങ്കടം നല്‍കിയ സംഭവമായിരുന്നു. അപ്പോഴാണ് ഞാന്‍ ആരാണെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞ് 25 കിലോയോളം ഭാരം കുറച്ചത്. എന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്. ഞാന്‍ ആരാണെന്ന് സ്വയം തെളിയിക്കാനാണ് ശരീരഭാരം കുറച്ചത്. ഇന്ന് എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. മനസ്സില്‍ എന്ത് വിചാരിച്ചാലും അതവിടെ വന്ന് പറയാന്‍ സാധിക്കും. ഇത്തരത്തില്‍ വളരെ മോശം കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ പരാതി നല്‍കാമെന്നാണ് എന്റെ ഭര്‍ത്താവ് പറയാറുള്ളത്. പക്ഷെ ഞാന്‍ അദ്ദേഹത്തിനോട് അതിന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്” – നമിത കൂട്ടിച്ചേര്‍ത്തു.

”വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരാള്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ അവനോട് ചോദിച്ചത് ‘നിങ്ങള്‍ പറയുന്നത് ഞാന്‍ ഒരിക്കലും ചെയ്യില്ല, പിന്നെ നിങ്ങള്‍ക്കത് എങ്ങനെ പറയാന്‍ കഴിയും? എന്നാണ്. അതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അവനെക്കുറിച്ച് ഒരു വലിയ പോസ്റ്റ് ഇടുകയും പരാതി നല്‍കുകയും ചെയ്തു. ഇതോടെ അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തു. എന്നിരുന്നാലും, അദ്ദേഹം അയച്ച രേഖകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. ഇത്തരക്കാരോട് അങ്ങനെയാണ് പെരുമാറേണ്ടത്” നമിത പറഞ്ഞു.