സിനിമയിൽ അഭിനയിച്ചപ്പോഴേക്കും ഉണ്ടായിരുന്ന ജോലി കൂടി പോയി!

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. നക്കുപ്പതി ആദിവാസി ഉൗരിലെ നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി ചിട്ടപ്പെടുത്തിയ നാലു പാട്ടുകള്‍ ചിത്രത്തിൽ ഉണ്ടായിരുന്നു, ആസ്വാദകർ അവ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. യൂട്യൂബിൽ സ്വന്തമായി നഞ്ചിയമ്മ ചാനലും തുടങ്ങിയിരുന്നു. ആദ്യ ചിത്രം ഹിറ്റായപ്പോൾ നഞ്ചിയമ്മയും ഹിറ്റ് ആക്കുകയായിരുന്നു. ഇപ്പോൾ തന്റെ അവസ്ഥ എന്താണെന്ന് തുറന്നു പറയുകയാണ് നഞ്ചിയമ്മ.

Nanchamma

സിനിമയിൽ അഭിനയിച്ചപ്പോഴേക്കും ഉണ്ടായിരുന്ന ജോലി നഷ്ട്ടപെട്ടന്നാണ്‌ താരം പറയുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് തൊഴിലുറപ്പ് ജോലിക്കായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.  എന്നാൽ സിനിമയിൽ അഭിനയിച്ചപ്പോഴേക്കും അവരെന്നെ ജോലിക്കെടുക്കാതെയായി എന്നാണ് നഞ്ചിയമ്മ പറഞ്ഞത്. എന്നെ ജോലിക്കെടുത്താൽ അവരെ പഞ്ചായത്തിൽ നിന്ന് വഴക്കുപറയുമെന്നാണ് അവർ എന്നോട് പറഞ്ഞത്. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. സർക്കാർ ആണ് അരി തരുന്നത്.എങ്കിലും ബാക്കി ചിലവുകൾ ഇല്ലേ? ഉണ്ടായിരുന്ന ജോലി കൂടി പോയപ്പോൾ ആകെ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് ഇപ്പോൾ.

അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് അൻപതിനായിരം രൂപയാണ് തനിക്ക് പ്രതിഫലം ലഭിച്ചത്. എന്നാൽ ഇപ്പോൾ ഒരു പരിപാടിക്ക് പോയാൽ ആയിരമോ രണ്ടായിരമോ ആണ് ലഭിക്കുന്നത്. കോഴിയേയും ആടിനെയും ഒക്കെ നോക്കുന്നത് കളഞ്ഞിട്ടാണ് പരിപാടിക്ക് പോകുന്നത്. അപ്പോൾ തുശ്ചമായ പൈസയാണ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ പൈസ കണക്ക് പറഞ്ഞു വാങ്ങിക്കാൻ തുടങ്ങി.അല്ലങ്കിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നും നഞ്ചിയമ്മ പറയുന്നു.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

11 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

24 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

24 hours ago