സിനിമയിൽ അഭിനയിച്ചപ്പോഴേക്കും ഉണ്ടായിരുന്ന ജോലി കൂടി പോയി!

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. നക്കുപ്പതി…

Nanchamma life story

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. നക്കുപ്പതി ആദിവാസി ഉൗരിലെ നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി ചിട്ടപ്പെടുത്തിയ നാലു പാട്ടുകള്‍ ചിത്രത്തിൽ ഉണ്ടായിരുന്നു, ആസ്വാദകർ അവ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. യൂട്യൂബിൽ സ്വന്തമായി നഞ്ചിയമ്മ ചാനലും തുടങ്ങിയിരുന്നു. ആദ്യ ചിത്രം ഹിറ്റായപ്പോൾ നഞ്ചിയമ്മയും ഹിറ്റ് ആക്കുകയായിരുന്നു. ഇപ്പോൾ തന്റെ അവസ്ഥ എന്താണെന്ന് തുറന്നു പറയുകയാണ് നഞ്ചിയമ്മ.

Nanchamma
Nanchamma

സിനിമയിൽ അഭിനയിച്ചപ്പോഴേക്കും ഉണ്ടായിരുന്ന ജോലി നഷ്ട്ടപെട്ടന്നാണ്‌ താരം പറയുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് തൊഴിലുറപ്പ് ജോലിക്കായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.  എന്നാൽ സിനിമയിൽ അഭിനയിച്ചപ്പോഴേക്കും അവരെന്നെ ജോലിക്കെടുക്കാതെയായി എന്നാണ് നഞ്ചിയമ്മ പറഞ്ഞത്. എന്നെ ജോലിക്കെടുത്താൽ അവരെ പഞ്ചായത്തിൽ നിന്ന് വഴക്കുപറയുമെന്നാണ് അവർ എന്നോട് പറഞ്ഞത്. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. സർക്കാർ ആണ് അരി തരുന്നത്.എങ്കിലും ബാക്കി ചിലവുകൾ ഇല്ലേ? ഉണ്ടായിരുന്ന ജോലി കൂടി പോയപ്പോൾ ആകെ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് ഇപ്പോൾ. Nanchamma

അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് അൻപതിനായിരം രൂപയാണ് തനിക്ക് പ്രതിഫലം ലഭിച്ചത്. എന്നാൽ ഇപ്പോൾ ഒരു പരിപാടിക്ക് പോയാൽ ആയിരമോ രണ്ടായിരമോ ആണ് ലഭിക്കുന്നത്. കോഴിയേയും ആടിനെയും ഒക്കെ നോക്കുന്നത് കളഞ്ഞിട്ടാണ് പരിപാടിക്ക് പോകുന്നത്. അപ്പോൾ തുശ്ചമായ പൈസയാണ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ പൈസ കണക്ക് പറഞ്ഞു വാങ്ങിക്കാൻ തുടങ്ങി.അല്ലങ്കിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നും നഞ്ചിയമ്മ പറയുന്നു.