മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അട്ടപ്പാടിയുടെ അഭിമാനമായ നഞ്ചിയമ്മയുടെ പുതിയ പാട്ട് പുറത്തുവിട്ട് നടന് ദിലീപ്. ‘സിഗ്നേച്ചര്‍’ എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ‘അട്ടപ്പാടി സോംഗ്’ ആണ് ദിലീപ് പുറത്തുവിട്ടത്. നഞ്ചിയമ്മയെ അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് പൊന്നാടയണിയിച്ച് നഞ്ചിയമ്മയും ദിലീപും ചേര്‍ന്നാണ് പാട്ട് റിലീസ് ചെയ്തത്.
എറണാകുളത്ത് വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഊര് മൂപ്പനായ തങ്കരാജ് മാഷാണ് ‘അട്ടപ്പാടി സോംഗിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളതും. ചടങ്ങില്‍ നഞ്ചിയമ്മ, സംവിധായകന് മനോജ് പാലോടന്‍, തിരക്കഥാകൃത്ത് ഫാദര്‍ ബാബു തട്ടില്‍ സി.എം.ഐ, അരുണ്‍ ഗോപി, മ്യൂസിക് ഡയറക്ടര്‍ സുമേഷ് പരമേശ്വര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
പാട്ട് റിലീസ് ചെയ്ത ശേഷം നഞ്ചിയമ്മയെ ദിലീപ് പ്രത്യേകം അഭിനന്ദിച്ചു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടാണെന്ന് സിഗ്നേച്ചര്‍ ടീമംഗങ്ങളോട് പറഞ്ഞു. കാര്‍ത്തിക് രാമകൃഷ്ണന്, ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സിഗ്നേച്ചര്‍’.
പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമാണ് ചിത്ര പറയുന്നത്. ചിത്രം നവംബര്‍ 18-ന് തിയെറ്ററുകളിലേക്ക് എത്തും. ചിത്രത്തില്‍ ബാലചന്ദ്രന് ചുള്ളിക്കാട്, ചെമ്പില്‍ അശോകന്, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍, അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്ര വര്‍ഗ്ഗക്കാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…