Tuesday, January 31, 2023
HomeFilm Newsവീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ട്!!! നഞ്ചിയമ്മയുടെ പുതിയ പാട്ട് പുറത്തുവിട്ട് ദിലീപ്

വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ട്!!! നഞ്ചിയമ്മയുടെ പുതിയ പാട്ട് പുറത്തുവിട്ട് ദിലീപ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അട്ടപ്പാടിയുടെ അഭിമാനമായ നഞ്ചിയമ്മയുടെ പുതിയ പാട്ട് പുറത്തുവിട്ട് നടന്‍ ദിലീപ്. ‘സിഗ്‌നേച്ചര്‍’ എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ‘അട്ടപ്പാടി സോംഗ്’ ആണ് ദിലീപ് പുറത്തുവിട്ടത്. നഞ്ചിയമ്മയെ അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് പൊന്നാടയണിയിച്ച് നഞ്ചിയമ്മയും ദിലീപും ചേര്‍ന്നാണ് പാട്ട് റിലീസ് ചെയ്തത്.

എറണാകുളത്ത് വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഊര് മൂപ്പനായ തങ്കരാജ് മാഷാണ് ‘അട്ടപ്പാടി സോംഗിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളതും. ചടങ്ങില്‍ നഞ്ചിയമ്മ, സംവിധായകന്‍ മനോജ് പാലോടന്‍, തിരക്കഥാകൃത്ത് ഫാദര്‍ ബാബു തട്ടില്‍ സി.എം.ഐ, അരുണ്‍ ഗോപി, മ്യൂസിക് ഡയറക്ടര്‍ സുമേഷ് പരമേശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

പാട്ട് റിലീസ് ചെയ്ത ശേഷം നഞ്ചിയമ്മയെ ദിലീപ് പ്രത്യേകം അഭിനന്ദിച്ചു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടാണെന്ന് സിഗ്‌നേച്ചര്‍ ടീമംഗങ്ങളോട് പറഞ്ഞു. കാര്‍ത്തിക് രാമകൃഷ്ണന്‍, ടിനി ടോം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സിഗ്‌നേച്ചര്‍’.

പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമാണ് ചിത്ര പറയുന്നത്. ചിത്രം നവംബര്‍ 18-ന് തിയെറ്ററുകളിലേക്ക് എത്തും. ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍, അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്ര വര്‍ഗ്ഗക്കാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related News