കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ ചിത്രമാണ് കൈതി. ബോക്സ് ഓഫീസിലടക്കം വമ്പൻ ഹിറ്റ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും. ഇപ്പോഴിതാ ലോകേഷ് ഒരുക്കി വെച്ചിരിക്കുന്ന ആ സര്‍പ്രൈസ് വെളിപ്പെടുതുകയാണ് നരേയ്ന്. കൈതിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് 2022ല്‍ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ അപ്ഡേറ്റുകള് ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ കൈതിക്ക് മുന്‍പ് ഒരു ഷോര്‍ട് ഫിലിം ഉടെനയുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നരേയന്. ക്വീന്‍ എലിസബത്തിന്റെ പ്രമോഷനിലാണ് ലോകേഷ് ഒരുക്കിവെച്ചിരിക്കുന്ന സര്‍പ്രൈസ് നരെയ്ൻ വെളിപ്പെടുത്തിയത്. നരേയ്ന്റെ വാക്കുകള നോക്കാം.
കൈതി അടുത്ത വര്‍ഷം ഉണ്ടാകും . ലോകേഷ് കനഗരാജ് ഇപ്പോള്‍ രജനി സാറിന്റെ പടം ചെയ്യുകയാണ്. അതിനു ശേഷമാണ് കൈതി 2 ചെയ്യുന്നത് . എല്‍സിയുവില്‍ അതാണ് അടുത്തത് എന്നും നരെയ്ൻ പറയുന്നു . അതിന്റെ ഇടയില്‍ മറ്റൊരു സംഭവമുണ്ട്. അത് പുറത്ത് പറഞ്ഞിട്ടില്ല. താനും ലോകേഷും കൂടിചേര്ന്നിട്ട് ഒരു ഷോര്‍ട് ഫിലിം ചെയ്തു എന്നും 10 മിനിട്ട് ദൈർഘ്യമുള്ളതാണെന്നും . എല്സിയുമായിട്ട് ആ ഷോര്‍ട് ഫിലിമിന് ബന്ധമുണ്ട് എന്നും നരെയ്ൻ പറയുന്നു . അതാണ് എല്‍സിയുവിന്റെ തുടക്കമെന്നും അതിന് ശേഷം കൈതി. അത് ഉടന്‍തന്നെയുണ്ടാകുമെന്നും നരെയ്ൻ പറഞ്ഞു . അതേസമയം 2019 ഒക്ടോബര്‍ 25നു റിലീസ് ചെയ്ത സിനിമയാണ് കൈതി . ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ചിത്രമായിരുന്നു ഇത്. നടന് കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തില്‍ എത്തി കസറിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ ആയിരുന്നു എത്തിയത്. തമിഴ് സിനിമ ആണെങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കൈതി ഏറ്റെടുത്തിരുന്നു. അതേസമയം,കൈതിയുടെ മേക്കിംഗ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്. ലൈഫ് ടൈം സെറ്റില്‍മെന്റിനായി കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. .
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…