ഭിക്ഷ എടുത്തു ജീവിക്കുന്നതിനുപറ്റി പറയുന്നതിന് എനിക്കു നാണമില്ല, നസീർ സംക്രാന്തി

മിമിക്രി കലാരംഗത്തിലൂടെ അഭിനയ മേഖലയിൽ എത്തിയ നടൻ നസീർ സംക്രാന്തി ഇപ്പോൾ തന്റെ കഷ്ടപ്പടുകൾ ഉണ്ടായ പാതയിലൂടെ ഈ നിലയിൽ എത്തിയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഒരിക്കൽ ഭിക്ഷ എടുത്തതിന് വരെ കുറിച്ചും താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു, അതിനെ ചൊല്ലി താരത്തിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ നടൻ ഇപ്പോൾ ഒരു യു ട്യൂബ്‌ചാനലിൽ കൂടി പറയുന്നു.താൻ ഭിക്ഷ എടുത്തു എന്ന് പറയുന്നതിൽ തനിക്കു നാണം ഒന്നുമുണ്ടാകില്ല നടൻ പറയുന്നു.

ഞാൻ ഭിക്ഷ എടുത്തു ജീവിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ എനിക്ക് നാണമില്ല, അന്ന് ഒരു കൊട്ടയും  എടുത്തു ഓരോ വീടുകൾ തോറും പോകുമായിരുന്നു,അമ്മച്ചി എന്ന് വിളിക്കുമ്പോൾ അവർ ഭക്ഷണം തരുമായിരുന്നു, അതിനെ ഭിക്ഷ എന്നല്ല പറയുന്നത് കപ്പക്ക് പോകുവാ എന്നാണ്, ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഒരു ഭിക്ഷ തന്നെ. ആ വീടുകളിൽ നിന്നും ലഭിക്കുന്ന അരിയും, ഭക്ഷണവും, പൈസ യെല്ലാമായി ഞങ്ങൾ വീട്ടിൽ എത്തും,അന്ന് രാത്രിയിൽ ആ ഭക്ഷണം കൊണ്ടാണ് ഞങ്ങൾ കഴിയുന്നത്

പക്ഷെ എനിക്ക് അങ്ങനെ ഭിക്ഷ എടുത്തു ജീവിച്ചു എന്ന് പറയുന്നതിൽ  ഒരു നാണവും തോന്നിയിട്ടില്ല. ഭിക്ഷ ഒരു മോശം ജോലിയായി ഞാൻ കാണുന്നില്ല, നമ്മൾ ആരുടയും കട്ടും, മോഷ്ട്ടിച്ചുമല്ലല്ലോ ജീവിക്കുന്നത് , അങ്ങനെ ജീകുമ്പോൾ അല്ലെ നാണം ഉണ്ടാകുന്നത് നസീർ പറയുന്നു. ഇപ്പോൾ താരം മഴവിൽ മനോരമയിലെ ഒരു ചിരി ബമ്പർ ചിരി എന്ന പരിപാടിയിലെ ജഡ്ജാണ്‌.

Suji