സുബിയുടെ ചിരിച്ച മുഖം ഹൃദയത്തിലുണ്ട്!!! മരിക്കുന്നതുവരെ അത് അങ്ങനെ തന്നെ കാണും- നസീര്‍ സംക്രാന്തി

മലയാള സിനിമാ സീരിയല്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടി സുബി സുരേഷ് അപ്രതീക്ഷിതമായി വിട പറഞ്ഞ് അകന്നത്. ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് താരത്തിന്റെ വിയോഗവാര്‍ത്തയുണ്ടാക്കിയത്. സിനിമാ സീരിയല്‍ ലോകം ഒന്നടങ്കം താരത്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. സുബിയോട് അടുപ്പമുണ്ടായിരുന്ന ഏറെ പേരും താരത്തിനെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ അതിലേറെ ശ്രദ്ധിക്കപ്പെട്ട അഭാവം നസീര്‍ സംക്രാന്തിയുടേതായിരുന്നു.

സുബിയുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന താരമാണ്
നടന്‍ നസീര്‍ സംക്രാന്തി. നിരവധി ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. എന്നിട്ടും സുബിയെ യാത്രയാക്കാന്‍ നസീര്‍ എത്തിയില്ല. എന്തുകൊണ്ടാണ് താന്‍ സുബിയെ കാണാന്‍ പോകാതിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നസീര്‍ ഇപ്പോള്‍.

രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുബിയെ കാണാന്‍ പോകാതിരുന്നത് എന്ന് അദ്ദേഹം പറയുന്നു. ഒന്ന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. എഗ്രിമെന്റ് വച്ച് ചെയ്യുന്നതായിരുന്നു. അത് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു.

രണ്ടാമതായി സുബിയുടെ ആ മുഖം കാണാന്‍ വയ്യായിരുന്നു. സുബിയുടെ ചിരിച്ച മുഖം മനസ്സില്‍ കിടപ്പുണ്ട്. ഒരുമിച്ച് ഇടപഴകിയതും കളിയും ചിരിയും എല്ലാം മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ സുബി അങ്ങനെ കിടക്കുന്നതു കാണാന്‍ മനസ്സ് അനുവദിച്ചില്ല. സുബിയുടെ ചിരിച്ച മുഖം മാത്രം മതി മനസ്സില്‍ എന്നും നസീര്‍ പറയുന്നു.

അഥവാ സുബിയെ കാണാന്‍ പോയിരുന്നെങ്കില്‍ അവിടെനിന്ന് കരയുമായിരുന്നു. അത് ടിവിയിലും ചാനലിലും ഒക്കെ വരും അത് ഒട്ടും ഇഷ്ടമല്ലാത്തതാണ്. സുബിയുടെ മുഖം ഹൃദയത്തിലുണ്ട്, മരിക്കുന്നതുവരെ അത് അങ്ങനെ തന്നെ കാണും. കാണാന്‍ പോയില്ലേ എന്ന് പറഞ്ഞ് ആരും കുറ്റപ്പെടുത്തേണ്ട, മനസ്സില്‍ സുബിയുടെ ചിരിച്ച മുഖം മാത്രം മതി എന്നുതന്നെ നസീര്‍ സംക്രാന്തി പറഞ്ഞു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago