സുബിയുടെ ചിരിച്ച മുഖം ഹൃദയത്തിലുണ്ട്!!! മരിക്കുന്നതുവരെ അത് അങ്ങനെ തന്നെ കാണും- നസീര്‍ സംക്രാന്തി

മലയാള സിനിമാ സീരിയല്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടി സുബി സുരേഷ് അപ്രതീക്ഷിതമായി വിട പറഞ്ഞ് അകന്നത്. ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് താരത്തിന്റെ വിയോഗവാര്‍ത്തയുണ്ടാക്കിയത്. സിനിമാ സീരിയല്‍ ലോകം ഒന്നടങ്കം താരത്തിനെ അവസാനമായി കാണാന്‍…

മലയാള സിനിമാ സീരിയല്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടി സുബി സുരേഷ് അപ്രതീക്ഷിതമായി വിട പറഞ്ഞ് അകന്നത്. ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് താരത്തിന്റെ വിയോഗവാര്‍ത്തയുണ്ടാക്കിയത്. സിനിമാ സീരിയല്‍ ലോകം ഒന്നടങ്കം താരത്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. സുബിയോട് അടുപ്പമുണ്ടായിരുന്ന ഏറെ പേരും താരത്തിനെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ അതിലേറെ ശ്രദ്ധിക്കപ്പെട്ട അഭാവം നസീര്‍ സംക്രാന്തിയുടേതായിരുന്നു.

സുബിയുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന താരമാണ്
നടന്‍ നസീര്‍ സംക്രാന്തി. നിരവധി ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. എന്നിട്ടും സുബിയെ യാത്രയാക്കാന്‍ നസീര്‍ എത്തിയില്ല. എന്തുകൊണ്ടാണ് താന്‍ സുബിയെ കാണാന്‍ പോകാതിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നസീര്‍ ഇപ്പോള്‍.

രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുബിയെ കാണാന്‍ പോകാതിരുന്നത് എന്ന് അദ്ദേഹം പറയുന്നു. ഒന്ന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. എഗ്രിമെന്റ് വച്ച് ചെയ്യുന്നതായിരുന്നു. അത് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു.

രണ്ടാമതായി സുബിയുടെ ആ മുഖം കാണാന്‍ വയ്യായിരുന്നു. സുബിയുടെ ചിരിച്ച മുഖം മനസ്സില്‍ കിടപ്പുണ്ട്. ഒരുമിച്ച് ഇടപഴകിയതും കളിയും ചിരിയും എല്ലാം മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ സുബി അങ്ങനെ കിടക്കുന്നതു കാണാന്‍ മനസ്സ് അനുവദിച്ചില്ല. സുബിയുടെ ചിരിച്ച മുഖം മാത്രം മതി മനസ്സില്‍ എന്നും നസീര്‍ പറയുന്നു.

അഥവാ സുബിയെ കാണാന്‍ പോയിരുന്നെങ്കില്‍ അവിടെനിന്ന് കരയുമായിരുന്നു. അത് ടിവിയിലും ചാനലിലും ഒക്കെ വരും അത് ഒട്ടും ഇഷ്ടമല്ലാത്തതാണ്. സുബിയുടെ മുഖം ഹൃദയത്തിലുണ്ട്, മരിക്കുന്നതുവരെ അത് അങ്ങനെ തന്നെ കാണും. കാണാന്‍ പോയില്ലേ എന്ന് പറഞ്ഞ് ആരും കുറ്റപ്പെടുത്തേണ്ട, മനസ്സില്‍ സുബിയുടെ ചിരിച്ച മുഖം മാത്രം മതി എന്നുതന്നെ നസീര്‍ സംക്രാന്തി പറഞ്ഞു.