എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും ചെയ്ത സിനിമാകൾ എല്ലാം തന്നെ ഹിറ്റാക്കാൻ കഴിഞ്ഞ താരമാണ് നസ്രിയ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലേക്ക് എത്തിച്ചേരാൻ നസ്രിയയ്ക്ക് കഴിഞ്ഞു. മലയാളികള്‍ തങ്ങളുടെ വീട്ടിലൊരാളായിട്ട് കാണുന്ന താരമാണ് നസ്രിയ, താരത്തിന്റെ പുതിയ പോസ്റ്റില്‍ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയോടുള്ള സ്നേഹം എത്രയെന്ന് താരം വ്യക്തമാക്കുന്നു.

താരത്തിന്റെ നായ്ക്കുട്ടിയുടെ ജന്‍മ ദിനത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഓറിയോ എന്ന് വിളിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്, ഓറിയോയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ വ്യക്തമാക്കി.

കുഞ്ഞുടുപ്പുമിട്ട് നിൽക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കു വെച്ചത്, ലോകത്തിലെ ഏറ്റവും  നല്ല കുട്ടിയ്ക്ക് പിറന്നാൾ ആശാസംകൾ എന്നും നിന്റെ ഒപ്പം എന്നും ഞാൻ ഉണ്ടാകും എന്നും നസ്രിയ ഇൻസ്റ്റയിൽ പങ്കു വെച്ചു.

എന്റെ മനസ് നിറയെ അവനാണ് ലോകത്തിലെ ഏറ്റവും നല്ല കുട്ടിക്ക് പിറന്നാള്‍ ആശംസകളെന്നും നസ്രിയ കുറിച്ചു.നീ സന്തോഷത്തോടെയിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും , എന്റെയും നിന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നും താരം കുറിച്ചു,.നസ്രിയ.

Krithika Kannan