ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍; അപര്‍ണ ബാലമുരളി മികച്ച നടി

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മികച്ച സംവിധായകനായി സച്ചി (അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു. ‘സൂരരൈ പൊട്രു’വിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. ‘അയ്യപ്പനും കോശിയി’ലെയും അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരരൈ പോട്രു’വിലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. ‘തിങ്കളാഴ്ച നിശ്ചയം’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം അനൂപ് രാമകൃഷ്ണന്റെ എം.ടി അനുഭവങ്ങളുടെ പുസ്തകത്തിന് ലഭിച്ചു.

വി.കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത ‘വാങ്കി’ന് പ്രത്യേക പരാമര്‍ശം. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വി.എച്ച്.പി പ്രസിഡന്റ് വിജി തമ്പി ജൂറിയിലുണ്ട്.

Gargi