Film News

തന്റെ ജീവിത പങ്കാളി ആയി മാളവികയെ തെരഞ്ഞെടുത്തതിന്  കാരണം ഉണ്ട്! പ്രതിശ്രുത വരൻ നവനീത് പറയുന്നു

ഈ അടുത്തിടക്കായിരുന്നു താര ദമ്പതികൾ ആയ ജയറാമിന്റെയും, പർവതിയുടെയും മക്കളുടെ വിവാഹ നിശ്ച്ചയ നടന്നത്, അതിൽ മകൾ മാളവികയുടെ ഭാവി വരൻ നവനീത് ഗിരീഷ് തന്റെ വധുവായി മാളവികയെ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറയുന്നത്. എൻഗേജ്മെന്റ്  വീഡിയോയിലാണ് നവനീത് ഈ കാര്യം വെളിപ്പെടുത്തിയത്. തനിക്ക് 30  വർഷത്തിനിടെ ആരോടും തോന്നിക്കാത്ത ഫീലിങ്ങാണ് മാളവികയോട് തോന്നിയത്. മാളവികക്കൊപ്പം പങ്കിടുന്ന ഓരോ നിമിഷവും ഞാൻ സന്തോഷവാൻ ആണ് നവനീത് പറയുന്നു

കൂടാതെ മാളവിക തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ പോകുന്ന ആ നിമിഷം താൻ കാത്തിരിക്കുകയാണ്, എനിക്ക് മാളവികയോടുള്ള  ആ ഫീലിംഗ് പറഞ്ഞറിയിക്കാൻ കഴിയില്ല. നവനീത് ഗിരീഷ് പറയുന്നു, മാളവികയും വിവാഹത്തെ കുറിച്ച് പറയുന്നുണ്ട്, തന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്, അവരെ കണ്ടാണ് താൻ വളർന്നത്. താരം പറയുന്നു, ഇരുവരുടയും പ്രണയ വിവാഹമല്ല എന്ന് മുൻപ് ജയറാം പറഞ്ഞിരുന്നു, എന്നാൽ അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് നിശ്ചയ വീഡിയോ കണ്ട ആരാധകർ പറയുന്നത്,

പാലക്കാട് സ്വാദേശിയാണ് നവനീത്, യു കെ യിൽ ചാർട്ട് അക്കൗണ്ട് ആയി ജോലി നോക്കുകയാണ് നവനീത്, ഈ വര്ഷം മെയ് 3  നെ ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് മാളവികയുടെയും, നവനീതിന്റേയും വിവാഹം. ഭാഗ്യ സുരേഷിന്റെ വിവാഹ സമയത്തു തന്റെ മകൾ ചക്കിയുടെ വിവാഹമായിരുന്നു തന്റെ മനസിലെന്നു നടൻ ജയറാം പറഞ്ഞിരുന്നു, ഇനിയും ആരാധകർ കാത്തിരിക്കുന്ന ഒരു വിവാഹമാണ് ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹം

Sreekumar R