Film News

‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമക്കെതിരെ പരാതി!  കാരണം  ചിത്രം പുരുഷവിരുദ്ധം

കമൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ് , ഇപ്പോൾ ചിത്രത്തിനെതിരെ ഒരു പരാതി ഉയർന്നിരിക്കുകയാണ്, ഈ ചിത്രം സമൂഹത്തിനെ തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നതാണ്. സിനിമ പുരുഷ വിരുദ്ധമെന്നും, സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷന്മാർക്ക് വെളിയിൽ ഇറങ്ങി നടക്കാൻ കഴിയില്ല എന്നുമാണ് പരാതിയിൽ പറയുന്നത്. ഇപ്പോൾ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ ഈ പരാതിയോടു പ്രതികരിച്ചിരിക്കുകയാണ്. ഇതിന്റെ കേസ് നിയമപരമായി തന്നെ നേരിടാമെന്നു നിർമാതാവായ പി എസ് ഷെല്ലിരാജ് പറയുന്നു

ഈ സിനിമക്കെതിരെ തനിക്കൊരു വക്കീൽ നോട്ടീസ് ലഭിച്ചു, ഈ കേസ് കേരള ഹൈക്കോടതിയിൽ അവർ ഫയൽ ചെയ്യ്തു. ഈ സിനിമ പുരുഷവിരുദ്ധമാണെന്നും, സ്ത്രീകൾ ഇങ്ങനെ പെരുമാറിയാൽ പുരുഷന്മാർ എങ്ങനെ വെളിയിൽ നടക്കുമെന്നുമാണ് അവർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ ചിത്രം ഒരിക്കലും പുരുഷന്മാരെ അവഹേളിക്കാൻ അല്ല ഞങ്ങൾ ചെയ്യ്തത് ഷെല്ലി രാജ് പറയുന്നു

അതിപ്പോൾ തെറ്റ് ചെയ്യ്തത് അത് പുരുഷൻ ആയാലും, സ്ത്രീ ആയാലും അതിനുള്ള ശിക്ഷ അവർ തന്നെ അനുഭവിക്കണം, അതാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ വിവേകാന്ദനെ പോലെ സ്ത്രീകളെ അടിമകൾ ആക്കുകയും എന്നാൽ  പുറമെ അവരുടെ മാന്യത കാണിക്കുകയും ചെയ്യുന്ന പുരുഷന്മാർ ഇന്നും നമ്മളുടെ സമൂഹത്തിൽ ഉണ്ട്, അങ്ങനെ മുഖം ഉള്ളവരെ പുറത്തു കൊണ്ടുവരുകയും, നമ്മളുടെ പെൺകുട്ടികളെ അതിനു വേണ്ടി പ്രാപ്തരാക്കുകയും ആണ് ഈ സിനിമ കൊണ്ട് ഉദേശിച്ചത്, ഇത് നാടിന്റെ പുരോഗതിക്കു വേണ്ടിയാണ് നമ്മൾ ചെയ്യ്തത്. ഈ സിനിമ കണ്ടു നിങ്ങൾക്ക് ഭയം തോന്നുന്നു വെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദൻ ആണെന്ന് ഞങ്ങൾ പറയൂ. എന്തയാലും ഞങ്ങൾ നിയമപരമായി കേസ് മുന്നോട്ട് കൊണ്ട് പോകുകയാണ്, സിനിമ കാണുകയും ഞങളെ സപ്പോർട്ട് ചെയ്യുന്നവർക്ക് നന്ദി ഷെല്ലി രാജ് പറയുന്നു

Suji