നിരവധി വിവാദങ്ങളേയും ബോയ്ക്കോട്ട് കാമ്പയിനുകളേയും അതിജീവിച്ചാണ് ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’ തിയ്യറ്ററിലെത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം 360 കോടി വിജയതീരത്തെത്തിയിരിക്കുകയാണ്.
‘ബ്രഹ്മാസ്ത്ര’ സംവിധാനം ചെയ്യുന്നത് അയാന് മുഖര്‍ജി ആണ്. ചിത്രം ഇതിനകം തന്നെ ആഗോളതലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര’ടീം.
നവരാത്രി ദിന ഓഫറാണ് ടീം മുന്നോട്ടുവക്കുന്നത്. നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറാണ് ബ്രഹ്മാസ്ത്ര’ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നല്കിയാല് മതി.
ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് 100 രൂപയുടെത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക.
മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനവുമായി ബന്ധപ്പെട്ട് 23-ാം തിയതി ഏത് ഷോയ്ക്കും 75 രൂപ നിരക്കിലായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭിച്ചിരുന്നില്ല.
ബ്രഹ്മാസ്ത്രയുടെ വിജയാഘോഷമായിട്ടാണ് ഈ ഓഫര്‍. കൊവിഡ് മഹാമാരിക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമാണ്
ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 225 കോടിയിലധികം നേടിക്കഴിഞ്ഞു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…