ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പേ ശ്രീനിയും പേളിയും എല്ലാം പറഞ്ഞ് തന്നിരുന്നു!!! നവീന്‍ അറക്കല്‍

ബിഗ് ബോസ് മലയാളം ഷോയിലൂടെ പരിചയപ്പെട്ട പ്രണയിച്ച് ഒന്നായവരാണ്
പേളി മാണിയും ശ്രീനിഷും. ഷോയില്‍ വെച്ച് പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അത് ഫേക്ക് പ്രണയമാണെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പുറത്തെത്തി വൈകാതെ വിവാഹ നിശ്ചയവും വിവാഹവും കഴിഞ്ഞു. ഇപ്പോള്‍ മകള്‍ നില കൂടി എത്തിയിട്ടുണ്ട് താരങ്ങളുടെ ജീവിതത്തിലേക്ക്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു നടന്‍ നവീന്‍ അറക്കല്‍. നവീനിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ശ്രീനിയും പേളിയും.
താന്‍ ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പ് ശ്രീനിയും പേളിയും
തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നവീന്‍.

അവിടെ പോയി തനി സ്വഭാവം ഇറക്കി അവിടെയെല്ലാം ഇടിച്ച് പൊളിച്ച് തിരിച്ച് വരല്ലേയെന്നാണ് ശ്രീനിയും പേളിയും പറഞ്ഞതെന്ന് നവീന്‍ പറയുന്നു.

തനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. പ്രതികരിക്കണമെന്ന് തോന്നും. അങ്ങനെ ഹൗസിനുള്ളില്‍ വെച്ച് പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ റോണ്‍സണ്‍
തടഞ്ഞിരുന്നു.

‘നവീന്‍ജി വേണ്ട.’ ‘നമ്മള്‍ ആര്‍ട്ടിസ്റ്റുകളാണ് എന്നു പറഞ്ഞ് റോണ്‍സണ്‍
എന്നെ പിടിച്ച് ഇരുത്തുകയായിരുന്നു. എന്നാല്‍ ഞാന്‍ മുപ്പത്തിയഞ്ചാമത്തെ ദിവസം പുറത്തായി അവനാണെങ്കില്‍ തൊണ്ണൂറ്റി അഞ്ച് ദിവസം അവിടെ പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയതെന്നും നവീന്‍ പറഞ്ഞു.

Anu B