ബിഗ്ബോസ് മലയാളം സീസണ് 4 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷോയിലെ
ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് ഏകദേശം എത്താനായി. വളരെക്കുറച്ച് മത്സരാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോഴും പരിപാടിയില്‍ ബാക്കിയുള്ളത്. ഏറ്റവും ഒടുവിലായി പുറത്തുപോയത് ഡോ. റോബിനായിരുന്നു.
അതേസമയം, പുറത്തുപോയവരെല്ലാം ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഷോയില്‍ നിന്നും പുറത്തുപോയ സീരിയല്‍ താരം നവീന്‍ അറക്കലിന്റെ മേക്ക് ഓവറാണ് വൈറലായിരിക്കുന്നത്. താടിയും മീശയും വടിച്ച് പക്കാ ക്ലീന്‍ ഷേവ് ലുക്കിലാണ് താരമിപ്പോള്‍. കണ്ടാല്‍ തിരിച്ചറിയില്ലെന്നാം കമന്റുകള്‍ നിറയുന്നുണ്ട്.
എന്നാല്‍ കാലത്തെ ഇപ്പോള്‍ കാണുവാന്‍ കുട്ടികളെപ്പോലെ ഉണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. വളരെ പരുക്കന്‍ ലുക്ക് ഉണ്ടായിരുന്നു താരങ്ങളിലൊരാളാണ് നവീന്‍ അറക്കല്‍. എന്തായാലും ഈ പുതിയ ലുക്ക് നന്നായിട്ടുണ്ട് എന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്.