ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. സിനിമയെ പോലെ തന്നെ സിനിമയുടെ പ്രമോഷന് വര്‍ക്കുകള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്ന ഈ കാലഘട്ടത്തില്‍ ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ട നവ്യ എന്ന വ്യക്തിയിലെ കാഴ്ച്ചപ്പാടുകളും നിലപാടുകളും സത്യസന്ധതയും പ്രേക്ഷകരെ ഒരുപാട് ആകര്‍ഷിച്ചു.
നാളുകള്‍ക്ക് മുന്‍പ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ആനി അവതരിപ്പിക്കുന്ന ഷോയില്‍ സമൂഹത്തിന് മുന്നില്‍ സ്ത്രീ ഇങ്ങനെ ആയിരിക്കണം എന്ന വാദം നവ്യ പൊളിച്ചെഴുതിയിരുന്നു അത്, ആനിയുടെ ഷോയ്ക്ക് എതിരെ വലിയ രീതിയിലുള്ള ട്രോളായി ഭവിച്ചിരുന്നു. നല്ല വീട്ടമ്മമാര്‍ നന്നായി പാചകം ചെയ്യും എന്ന് ആനി പറഞ്ഞപ്പോള്‍ ആയിരുന്നു, നല്ല വീട്ടമ്മയാകാന്‍ നന്നായി പാചകം ചെയ്യണമെന്നുണ്ടോ എന്ന് നവ്യ ചോദിച്ചത്. അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ആനി ചേച്ചിയെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നവ്യ നല്കിയ മറുപടിയാണ് വീണ്ടും വൈറലായി മാറുന്നത്.
സോഷ്യല്‍ മീഡിയയില്‍ തന്നെ മെന്‍ഷന്‍ ചെയ്തു കൊണ്ട് കുറേ പോസ്റ്റുകള്‍ വന്നതാണ് കാണുന്നത്. അതോടൊപ്പം കുറേ അഭിനന്ദനങ്ങളും. പെട്ടെന്ന് താന്‍ ഗര്‍ഭിണിയായോ എന്ന് പോലും താന്‍ സംശയിച്ചു പോയിരുന്നു എന്നാണ് ഈ വിഷയത്തെ കുറിച്ച് നവ്യ വീഡിയോയില്‍ പ്രതികരിച്ചിരിക്കുന്നത്. പിന്നീട് സുഹൃത്തുക്കള്‍ വഴിയാണ് വീഡിയോ വൈറലായ കാര്യം താന്‍ അറിഞ്ഞതെന്നാണ് നവ്യ പറയുന്നത്. അതിനു ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല എന്നും ചേച്ചിക്ക് ഇപ്പോള്‍ എന്നോട് ദേഷ്യം ആണോ എന്നൊരു തോന്നലും താരം പങ്കുവെച്ചിരുന്നു.
ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്. ചേച്ചി എന്നെ ശരിക്കും സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചത്. ഞാന്‍ പറയുന്നത് കേട്ട് ആരെങ്കിലും എന്തെങ്കിലും പറയുമോ എന്ന് പേടിച്ച് ഞാന്‍ നല്ല കുട്ടിയാണ് എന്ന് പറയാന്‍ ആയിരുന്നു ചേച്ചി ശ്രമിച്ചത്. പക്ഷേ അവസാനം സംഭവം കൈയ്യിന്ന് പോയി എന്നാണ് നവ്യ പറഞ്ഞത്. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയ അഭിമുഖങ്ങളായിരുന്നു നവ്യയുടേത്.