Film News

വിവാഹശേഷം നിസ്സഹായയായി പോയ അവസ്ഥയെ കുറിച്ച് നവ്യ നായർ

കരിയറിൽ  വന്ന ഇടവേള അവസാനിപ്പിച്ച് സിനിമാ രം​ഗത്തും നൃത്ത രം​ഗത്തുമൊക്കെ  സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ. വികെ പ്രക്സ്‌ഷിന്റെ  ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് നവ്യ നായർക്ക് സാധിച്ചത്. കരിയറിൽ നിന്നും മാറി നിന്ന കാലത്തെക്കുറിച്ച് മുമ്പൊരിക്കൽ  നവ്യ നായർ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും  ശ്രദ്ധ നേടുന്നത്.  കല്യാണം കഴിഞ്ഞാൽ ബാക്കി എല്ലാ സൗകര്യങ്ങളുടെയും കൂടെ ഒക്കുന്ന ഒരു ജോലിയേ ചെയ്യാൻ പറ്റൂവെന്നും ഭർത്താവ് സന്തോഷ് മേനോൻ  തന്റെ  കമ്പനിയിൽ ജോലി ചെയ്യാൻ പറഞ്ഞുവെന്നും എന്നാൽ അതിൽ  തനിക്കൊട്ടും താൽപര്യമില്ലായിരുന്നു അത് കൊണ്ട് അത് ചെയ്തില്ലെന്നും നവ്യ പറയുന്നു. ആ ജോലിവേണ്ട താൻ  വീട്ടിൽ ഇരുന്നോളാം എന്ന് പറഞ്ഞു.

ഡാൻസിൽ ഡി​ഗ്രി ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതിന് മുമ്പ് യുപിഎസി നേടണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷെ കല്യാണം കഴിഞ്ഞ് താൻ  പെട്ടെന്ന് ​ഗർഭിണിയായി എന്നും പിന്നീട് മകന്റെ കാര്യങ്ങളിലാണ് ശ്രദ്ധ എന്നും നവ്യ പറയുന്നു.  മകൻ ചെറുതാണ്, അവന് ഒറ്റയ്ക്ക് ബാത്ത് റൂമിലൊന്നും പോകാൻ പറ്റില്ലെന്ന് ഭർത്താവ് പറഞ്ഞു. അങ്ങനെ അത് വേണ്ടെന്ന് വെച്ചു. പക്ഷെ തനിക്ക്  അത് വലിയ വിഷമം ആയിരുന്നെന്ന് നവ്യ ഓർത്തു.
അത് കഴിഞ്ഞാണ് ഡാൻസിൽ ഡി​ഗ്രി എടുക്കാം, എന്നിട്ട് ഡാൻസിൽ പിഎച്ച്ഡി ചെയ്യാം എന്ന് തീരുമാനിച്ചത് എന്നും അങ്ങനെ  ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂവിന് വിളിച്ചുവെന്നും നവ്യ പറയുന്നുണ്ട് .  ഭർത്താവ്  തന്നെയാണ് എല്ലാം അയച്ചത്. ഇന്റർവ്യൂവിന് തന്നെ  വിളിക്കുമെന്ന് അറിയാതെയാണോ അദ്ദേഹം അയച്ചതെന്ന് അറിയില്ല. മാസത്തിൽ രണ്ട് തവണ യൂണിവേഴ്സിറ്റിയിൽ പോകണം. ആറ് ദിവസം അവിടെ നിൽക്കണം. അതവർ നേരത്തെ തരും. പക്ഷെ ഇന്റർവ്യൂവിന് കോൾ വന്നപ്പോഴേക്കും ഭർത്താവ്  പോകേണ്ടെന്ന് പറഞ്ഞു.

തനിക്കിപ്പോഴും അതെന്തുകൊണ്ടാണെന്ന് അറിയില്ല എന്നും പക്ഷെ താൻ  കുറേ പറഞ്ഞ് നോക്കിഎന്നും അപ്പോഴൊക്കെ  മകൻ ചെറുതാണ്, ഇപ്പോൾ പോകേണ്ട, വേറൊരു സ്ഥലത്ത് പോകാം എന്നൊക്കെ ഭർത്താവ്  പറഞ്ഞുവെന്നും നവ്യ ഓർക്കുന്നു അങ്ങനെയാണ് നമ്മൾ പലപ്പോഴും നിസഹായരായി പോകുന്നത് എന്നും താരം കൂട്ടിച്ചേർത്തു. മെല്ലെ മെല്ലയാണ് ഇതൊക്കെ  തിരിച്ചറിയുന്നത്. ചിലർ തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോകുമെന്നും നവ്യ നായർ ചൂണ്ടിക്കാട്ടി. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹിച്ച ആളല്ല താനെന്നും  കുറേ നാളായി അഭിനയിക്കുന്നതിനാൽ മതിയായിട്ട് തന്നെയാണ് അഭിനയം നിർത്തിയത് എന്നും  വേറാരെയും തനിക്കതിൽ പഴി ചാരാനില്ല എന്നും  ആ സമയത്ത് താൻ  ഹാപ്പിയായി അഭിനയം നിർത്താം  എന്ന് തീരുമാനിച്ചതാണ്. ഒരു കണ്ടീഷനിം​ഗ് ആയിരുന്നു അത് എന്നും  കുറച്ച് നാൾ അഭിനയിച്ചു, ഇത്രയേ ഉള്ളൂ, ഇനി അഭിനയിക്കാൻ പറ്റില്ല എന്ന ചിന്തയായിരുന്നു.വേറൊരു വീട്ടിലേക്ക് പോകേണ്ടയാളാണെന്ന് ചെറുപ്പം മുതലേ കേട്ടതിനാൽ ആ കണ്ടീഷനിം​ഗിൽ  അടിസ്ഥാന അവകാശങ്ങൾ പോലും മനസിലാക്കിയില്ല.
ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം ഫാമിലി ലൈഫ് ആണെന്നായിരുന്നു  വിചാരിച്ചത്. എന്നാലേ സക്സസ് ഉള്ളൂ. മറ്റെന്ത് വിജയങ്ങൾ ഉണ്ടെങ്കിലും നല്ലൊരു ഫാമിലി ആണെങ്കിൽ മാത്രമേ ഒരു വ്യക്തി പൂർണമാവൂ എന്ന്  വിശ്വസിച്ചിരുന്നെന്നും നവ്യ അന്ന് തുറന്ന് സമ്മതിച്ചു.

അതേസമയം രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു നവ്യ. 2010 ൽ വിവാഹിതയായ ശേഷമാണ് നടി സിനിമാ രം​ഗം വിട്ടത്. പിന്നീട് സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ തിരിച്ചെത്തിയെങ്കിലും ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. വർഷങ്ങൾക്കിപ്പുറമാണ് ‘ഒരുത്തീ’ എന്ന സിനിമ നവ്യയെ തേടിയെത്തുന്നത്.  ജാനകി ജാനേ ആണ് താരം അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നത്.എന്നാൽ ചിത്രം പരാജയപെട്ടിരുന്നു.

Soumya