ആദ്യം അഭിനയിച്ച സിനിമ ഇഷ്ട്ടം ആണെങ്കിലും നവ്യ നായർ പ്രേക്ഷകർക്ക് മുന്നിൽ ആദ്യം എത്തുന്നത് നന്ദനം എന്ന ചിത്രത്തിൽ കൂടിയാണ്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും പിന്നീട് സിനിമയിലേക്കും താരം തിരിച്ച് വരവ് നടത്തുകയായിരുന്നു. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ സിനിമയിലെ രീതികളെ കുറിച്ച് തുറന്ന് പറയുകയാണ് നവ്യ. താൻ ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരുമെന്ന് കരുതിയ ആൾ അല്ല എന്നും എന്നാൽ ആളുകൾ തന്നോട് തിരിച്ച് വരണം എന്ന് പറഞ്ഞത് കൊണ്ടാണ് താൻ തിരിച്ച് വരവ് നടത്തിയത് എന്നുമാണ് നവ്യ പറഞ്ഞത്. കല്യാണം കഴിയുമ്പോൾ തന്നെ അഭിനയം നിർത്തി എന്ന് പകുതി മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമായിരുന്നു . കാരണം അതായിരുന്നു സിനിമയിലെ രീതി. സിനിമയിൽ വിവാഹം കഴിഞ്ഞ നടിമാർക്ക് പൊതുവെ ഡിമാൻഡ് കുറവാണ്. അത് വര്‍ഷങ്ങളായി കണ്ടു വരുന്ന ഒരു രീതിയാണ്. വിവാഹം കഴിഞ്ഞ നടിമാർ സിനിമയിലേക്ക് തിരിച്ച് വരുന്നത് ‘അമ്മ വേഷങ്ങളിൽ ആയിരിക്കും.
എന്നാൽ ഞാൻ തിരിച്ച് വരവ് നടത്തിയപ്പോഴേ അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു. ഒരിക്കലും കൂടെ അഭിനയിച്ച നടന്മാരുടെ അമ്മവേഷം ചെയ്യില്ല എന്ന് എന്നുമാണ് നവ്യ നായർ പറഞ്ഞത്. പൊതു പരിപാടികളിലും അഭിമുഖങ്ങളിലും എല്ലാം സജീവമാണ് നവ്യ ഇപ്പോൾ. ജാനകി ജാനേ ആണ് നവ്യയുടേത് ആയി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ചിത്രം വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. അനീഷ് ഉപാസന ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഷൈജു കുറിപ്പ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മികച്ച ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…