പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെമലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യനായർ. ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് നവ്യ. ജാനകി ജാനേ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’യിൽ നവ്യയ്ക്കൊപ്പം സൈജുകുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാനകി ജാനേയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നവ്യ പറയുന്ന രസകരമായ സംഭാഷണവും മൂഖഭാവവുമാണ് വീഡിയോയിലുള്ളത്.
ജാനകി ജാനേ തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ കടന്നുപോവുന്ന സിനിമയാണ്. ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ ശ്യാമപ്രകാശ് എംഎസ് ,എഡിറ്റർ നൗഫൽ അബ്ദുള്ള.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…